കൃഷിയിടത്തില്‍ കണ്ടെത്തിയ സുന്ദരന്മാരായ പൂച്ചകുട്ടികളെ വളര്‍ത്താമെന്നു കരുതിയാണ് കര്ഷകന് വീട്ടിലേക്ക് കൊണ്ടുപോയത്.
എന്നാല്‍ വീട്ടിലെത്തി ഒരാഴ്ച കഴിഞ്ഞപ്പോഴാണ് വീട്ടില്‍ വളരുന്നത് പൂച്ചക്കുട്ടികളല്ല പുലിക്കുഞ്ഞുങ്ങളാണെന്നു മനസ്സിലായത്്. മധ്യപ്രദേശിലാണ് ഈ അപൂര്‍വ സംഭവം.
ബജ്രിഖേഡ ഗ്രാമത്തിലെ കര്‍ഷകനാണ് അബദ്ധം സംഭവിച്ചത്. കൃഷിയിടത്തില്‍ കണ്ടെത്തിയ പൂച്ചക്കുഞ്ഞുങ്ങളെ അവിടെ ഉപേക്ഷിച്ചു പോരാതെ വീട്ടില്‍ വളര്‍ത്താമെന്നു കരുതിയാണ് കര്ഷകന് കൂടെകൊണ്ടുപോന്നത്.
കുഞ്ഞുങ്ങളെ വീട്ടില്‍ കൊണ്ടുവരിക മാത്രമല്ല അവയ്ക്ക് ഭക്ഷണം നല്‍കുകയും കുളിപ്പിക്കുകയും കിടക്കാന്‍ തുണികള്‍ നല്‍കുകയും ചെയ്തു.
അങ്ങനെ ഒരാഴ്ച കുഞ്ഞുങ്ങളെ സംരക്ഷിച്ചപ്പോഴാണ് കര്ഷകന് സംശയം തോന്നിത്തുടങ്ങിയത്. കരയുന്നതിനു പകരം കൊണ്ടുവന്ന പൂച്ചക്കുട്ടികള്‍ മുരളുകയാണ് ചെയ്തത്.
ഉടന്‍തന്നെ അയല്‍വാസികളെ വിവരമറിയിച്ചു. അയല്‍വാസികളെത്തി നിരീക്ഷിച്ചപ്പോഴാണ് പൂച്ചക്കുട്ടികളെയല്ല കര്ഷകന് വളര്‍ത്തിയത് പുലിക്കുഞ്ഞുങ്ങളെയാണെന്ന് തിരിച്ചറിഞ്ഞത്.
ഉടന്‍തന്നെ ഇവര്‍ പുലിക്കുഞ്ഞുങ്ങളുമായി വനംവകുപ്പ് അധികൃതരുടെ അടുത്തേക്ക് തിരിച്ചു. പുലിക്കുഞ്ഞുങ്ങളാണെന്ന് വ്യക്തമാക്കിയതോടെ അവയെ അധികൃതര്‍ക്ക് കൈമാറി കര്ഷകന് മടങ്ങി.