ശബരിമല പാതയില്‍ വീണ്ടും പുലിയിറങ്ങിയതായി പ്രചരിക്കുന്ന വീഡിയോ പഴയതാണെന്ന് കണ്ടെത്തല്‍. റോഡില്‍ കൂടി പുലി നടന്നു പോകുന്നതാണ് വീഡിയോയിലുള്ളത്. ശബരിമല പാതയിലെ പ്ലാപ്പള്ളിയ്ക്കും അട്ടത്തോടിനും ഇടയിലുള്ള സ്ഥലമാണിതെന്നാണ് പ്രചരിക്കുന്നത്. എന്നാല്‍ മാസങ്ങള്‍ക്കു മുമ്പ് ഇതേ വീഡിയോ മറ്റൊരു സ്ഥലത്തിന്റെ പേരുവച്ച് പ്രചരിച്ചിരുന്നു എന്നതാണ് വാസ്തവം. എന്തായാലും ധാരാളം ആളുകളാണ് ഈ വീഡിയോ ഷെയര്‍ ചെയ്യുന്നത്.
ശബരിമല പാതയില്‍ വീണ്ടും പുലി ! പ്രചരിക്കുന്നത് പഴയ വീഡിയോ
