ചാ​ല​ക്ക​യ​ത്ത് വീ​ട്ടി​ല്‍ ഉ​റ​ങ്ങി​ക്കി​ട​ന്ന  പി​ഞ്ചു​കു​ഞ്ഞി​നെ വ​ന്യ​മൃ​ഗം ആ​ക്ര​മി​ച്ചു; പു​ലി​യെ​ന്നു ര​ക്ഷി​താ​ക്ക​ള്‍, കാ​ട്ടു​പൂ​ച്ച​യെ​ന്നു വ​ന​പാ​ല​ക​ര്‍


പ​ത്ത​നം​തി​ട്ട: ചാ​ല​ക്ക​യം വെ​ള്ളാ​ച്ചി​മ​ല ആ​ദി​വാ​സി ഊ​രി​ല്‍ ഉ​റ​ങ്ങി​ക്കി​ട​ന്ന മൂ​ന്നു വ​യ​സു​കാ​ര​നെ കാ​ട്ടു​മൃ​ഗം ആ​ക്ര​മി​ച്ചു. ഇ​ന്ന് പു​ല​ര്‍​ച്ചെ മൂ​ന്നോ​ടെ​യാ​ണ് സം​ഭ​വം.

വെ​ള്ളാ​ച്ചി​മ​ല​യി​ല്‍ ഭാ​സ​ക​ര​ന്റെ മ​ക​ന്‍ സു​ബി​ഷീ​നു (മൂ​ന്ന്) നേ​രെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ത​ല​യ്ക്ക് പ​രി​ക്കേ​റ്റ സു​ബീ​ഷി​നെ പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ഊ​രി​ല്‍ മാ​താ​പി​താ​ക്ക​ള്‍​ക്കൊ​പ്പം കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്ന കു​ഞ്ഞി​നെ പു​ലി എ​ടു​ത്തു​കൊ​ണ്ടു​പോ​കാ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ഭാ​സ്‌​ക​ര​ന്‍ പ​റ​ഞ്ഞു.

ത​ങ്ങ​ള്‍ ബ​ഹ​ളം ഉ​ണ്ടാ​ക്കി​യ​പ്പോ​ള്‍ മൃ​ഗം ഓ​ടി മ​റ​യു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍ പു​ലി​യാ​കി​ല്ല ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ലെ​ന്നും കാ​ട്ടു​പൂ​ച്ച​യാ​കാ​മെ​ന്നു​മാ​ണ് വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​യു​ന്ന​ത്.

പോ​ലീ​സും വ​ന​പാ​ല​ക​രും സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം തു​ട​ങ്ങി​യി​ട്ടു​ണ്ട്.ക​ഴി​ഞ്ഞ​ദി​വ​സം വ​ട​ശേ​രി​ക്ക​ര -ചി​റ്റാ​ര്‍ പ്ര​ധാ​ന പാ​ത​യി​ല്‍ പ​ട​യ​ണി​പ്പാ​റ തേ​ക്ക് പ്ലാ​ന്‍റേ​ഷ​നു സ​മീ​പം ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ യു​വാ​വ് ര​ണ്ട് പു​ലി​ക​ളെ ക​ണ്ടി​രു​ന്നു.

 

Related posts

Leave a Comment