പത്തനംതിട്ട: ജനവാസ മേഖലയായ കൊടുമണ്ണില്‍ വന്യജീവിയുടെ ആക്രമണത്തില്‍ ആട് ചത്തു. കൊടുമണ്‍ പൊരിയക്കോട്ടാണ് സംഭവം. ഏലിയാക്കോണം വീട്ടില്‍ കുഞ്ഞുരാമന്റെ വീട്ടിലെ ആടിനെയാണ് വന്യജീവി പിടിച്ചത്.
ഇന്നു പുലര്‍ച്ചെ ആടിനെ ചത്തനിലയില്‍ കണ്ടെത്തുകയായിരുന്നു. പുലിയാണ് ആടിനെ ആക്രമിച്ചതെന്ന് പരിസരവാസികള്‍ പറഞ്ഞു.
പുലിയുടെ സാന്നിധ്യം ഈ മേഖലയില്‍ ഉണ്ടായിരുന്നതായും പറയുന്നു.
വനമേഖലയില്‍ നിന്ന് വിദൂരത്തിലുള്ള സ്ഥലം ആണെങ്കിലും പ്ലാന്റേഷന് മേഖല കാടുകയറി കിടക്കുന്നതിനാല്‍ വന്യജീവികള്‍ ഈ ഭാഗത്ത് താവളം ഉറപ്പിച്ചിട്ടുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ടാപ്പിംഗ് നിലച്ച് പ്ലാന്റേഷന് റബര്‍ തോട്ടങ്ങള്‍ കാടുകയറി കിടക്കുകയാണ്.