പുലി വംശനാശ ഭീഷണിയിൽ; നാല് മാസത്തിനുള്ളിൽ ചത്തത് 218 എണ്ണം

ഇ​​ന്ത്യ​​യി​​ൽ പു​​ലി​​ക​​ൾ ചാ​​കു​​ന്ന​​തി​​ന്‍റെ നി​​ര​​ക്ക് ആശങ്കപ്പെ ടുത്തുന്നവി​​ധം കൂ​ടു​ന്ന​​താ​​യി റി​​പ്പോ​​ർ​​ട്ട്. നാ​​ലു​ മാ​​സ​​ത്തി​​നു​​ള്ളി​​ൽ ച​​ത്ത​​ത് 218 പു​​ലി​​ക​​ളാ​​ണ്. വ​​ന്യ​​ജീ​​വി സം​​ര​​ക്ഷ​​ണ സൊ​​സൈ​​റ്റി ഓ​​ഫ് ഇ​​ന്ത്യ(​​ഡ​​ബ്ല്യു​​പി​​എ​​സ്ഐ) ന​​ട​​ത്തി​​യ പ​​ഠ​​ന​​ത്തി​​ൽ രാ​​ജ്യ​​ത്തു പു​​ലി​​ക​​ൾ വം​​ശ​​നാ​​ശ ഭീ​​ഷ​​ണി നേ​​രി​​ടു​​ക​യാ​​ണെ​​ന്നു ക​​ണ്ടെത്തി​​.

2009 മു​​ത​​ൽ സം​​ഘ​​ട​​ന പ​​ഠ​​നം ന​​ട​​ത്തു​​ന്നു​​ണ്ട്. 2019ലെ ​​ആ​​ദ്യ നാ​​ലു​​ മാ​​സ​​ങ്ങളിൽ 218 പു​​ലി​​ക​​ൾ പ​​ല​ കാ​​ര​​ണ​​ങ്ങ​​ളാ​​ൽ ച​​ത്തു. 2018ൽ 500 ​​പു​​ലി​​ക​​ളാ​​ണ് ച​​ത്ത​​ത്. നാ​​ലു ​മാ​​സ​​ത്തി​​നി​​ടെ 40 ശ​​ത​​മാ​​നം വ​​ർ​​ധ​​ന​​വാ​​ണ് ഉ​​ണ്ടാ​​യത്. 2018ലെ ​​ക​​ണ​​ക്കെ​​ടു​​പ്പ് പ്ര​​കാ​​രം ഓ​​രോ ​ദി​​വ​​സ​​വും ഇ​​ന്ത്യ​​യി​​ൽ ഒ​​രു പു​​ലി വീ​​തം കി​​ണറ്റിൽ വീ ണോ വാ​​ഹ​​ന​​ങ്ങ​​ൾ ഇ​​ടി​​ച്ചോ ആ​​ക്ര​​മി​​ക്ക​​പ്പെ​​ട്ടോ ചാ​കു​ന്നു​​ണ്ട്.

അതേസമയം, പു​​ലി​​ക​​ൾ ച​​ത്തു​​വീ​​ഴു​​ന്ന​​തി​​ന്‍റെ കൃ​​ത്യ​​മാ​​യ ക​​ണ​​ക്ക് സ​​ർ​​ക്കാ​​രു​​ക​​ളു​​ടെ കൈ​​വ​​ശ​​മി​​ല്ല. ഇ​​ന്ത്യ​​യി​​ൽ വ​​ലി​​യ പൂ​​ച്ച​​ക​​ൾ എ​​ന്ന​​റി​​യ​​പ്പെ​​ടു​​ന്ന പു​​ലി​​ക​​ളു​​ടെ മ​​ര​​ണ​​നി​​ര​​ക്ക് ക​​ടു​​വ​​ക​​ളെ​​ക്കാ​​ൾ കൂ​​ടു​​ത​​ലാ​​ണ്. ഇ​​വ​​യു​​ടെ നി​​ല​​നി​​ൽ​​പു ത​​ന്നെ ചോ​​ദ്യ​​ചി​​ഹ്ന​​മായെന്നു വ​​ന്യ​​ജീ​​വി സം​​ര​​ക്ഷ​​ണ മേ​​ഖ​​ല​​യി​​ലെ വി​​ദ​​ഗ്ധ​​ർ പ​​റ​​യു​​ന്നു.

2014-ൽ 41, 2015-​​ൽ 51, 2016-ൽ 51, 2017-​​ൽ 63, 2018-ൽ 80 ​​എ​​ന്ന ക​​ണ​​ക്കി​​ലാ​​ണ് റെ​​യി​​ൽ​​വേ, റോ​​ഡ് അ​​പ​​ക​​ട​​ങ്ങ​​ളി​​ൽ പു​​ലി​​ക​​ൾ ച​​ത്ത​​ത്. കൃ​​ഷി​​യി​​ട​​ങ്ങ​​ളി​​ലും ജ​​ന​​വാ​​സ മേ​​ഖ​​ല​​ക​​ളി​​ലും അ​​ന​​ധി​​കൃ​​തമായി സ്ഥാ​​പി​​ക്കു​​ന്ന വൈ​​ദ്യു​​തവേ​​ലി​​ക​​ളി​​ൽ കു​​ടു​​ങ്ങി​​യും ചാ​​കു​​ന്നു​​ണ്ട്.

അ​​ന്ത​​ർ​​ദേ​​ശീ​​യ പ​​രി​​സ്ഥി​​തി സം​​ര​​ക്ഷ​​ണ സം​​ഘം, വ​​ള​​രെ പെ​​ട്ടെ​​ന്ന് അ​​ന്യംനി​​ന്നു​​പോ​​കു​​ന്ന ജീ​​വി​​ക​​ളു​​ടെ ചു​​വ​​പ്പു​​പ​​ട്ടി​​ക​​യി​​ൽ പു​​ലി​​ക​​ളെ​​യും ഉ​​ൾ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട്. 1972ലെ ​​ഇ​​ന്ത്യ​​ൻ വ​​ന്യജീ​​വി സം​​ര​​ക്ഷ​​ണ നി​​യ​​മ​​പ്ര​​കാ​​രം പു​​ലി​​ക​​ളെ സം​​ര​​ക്ഷി​​ച്ചു​​വ​​രു​​ന്നു​​ണ്ടെ​​ങ്കി​​ലും മ​​ര​​ണ​​നി​​ര​​ക്ക് കു​​റ​​യ്ക്കാ​​ൻ ക​​ഴി​​ഞ്ഞി​​ട്ടി​​ല്ല.

പു​​ലി​​ക​​ൾ ഉ​​ള്ള വ​​നം ആ​​രോ​​ഗ്യ​​മു​​ള്ള വ​​ന​​മെ​​ന്നാ​​ണു പ​​റ​​യു​​ന്ന​​ത്. എ​​ന്നാ​​ൽ, വ​​ന​​മേ​​ഖ​​ല ശോ​​ഷി​​ച്ചുവരുന്നു. മ​​നു​​ഷ്യ​​രു​​ടെ ക​​ട​​ന്നു​​ക​​യ​​റ്റം വ​​ർ​​ധി​​ച്ച​​തോ​​ടെ ഇ​​വ​​റ്റ​​ക​​ൾ നി​​ല​​നി​​ൽ​​പി​​നാ​​യി കാ​​ടി​​റ​​ങ്ങു​​ന്ന​​താ​​യാ​​ണു ക​​ണ്ടെ​​ത്ത​​ൽ. വ​​ന​​മേ​​ഖ​​ല​​യി​​ൽ ക​​ഴി​​യ​​ണ​​മെ​​ങ്കി​​ൽ അ​​നു​​കൂ​​ല​​മാ​​യ സാ​​ഹ​​ച​​ര്യ​​ങ്ങ​​ൾ ഉ​​ണ്ടാ​​ക്ക​​ണം.

ഇ​​ന്ത്യ​​യി​​ൽ വ​​ന്യ ജീ​​വി സം​​ര​​ക്ഷ​​ണ വ​​കു​​പ്പ് 519 പ​​ദ്ധ​​തി​​ക​​ൾ​​ക്ക് അ​​നു​​മ​​തി ന​​ൽ​​കി ന​​ട​​പ്പാ​​ക്കി​​വ​​രു​​ന്നു​​ണ്ടെ​​ങ്കി​​ലും ഭൂ​​രി​​ഭാ​​ഗം പ​​ദ്ധ​​തി​​ക​​ളും പു​​ലി​​യ​​ട​​ക്ക​​മു​​ള്ള വ​​ന്യ​​ജീ​​വി​​ക​​ളു​​ടെ സം​​ര​​ക്ഷ​​ണ​​ത്തി​​ന് ഉ​​പ​​യു​​ക്ത​​മാ​​കു​​ന്നി​​ല്ല.

ജി​​തേ​​ഷ് ചെ​​റു​​വ​​ള്ളി​​ൽ

Related posts