ന്യൂഡൽഹി: കേന്ദ്രമന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതലായി നടന്ന ചർച്ചയാണ് രാഷ്ട്രപതിഭവനിൽ പ്രത്യക്ഷപ്പെട്ട ജീവി. അത് പുലിയാണെന്നാണ് പലരും അന്ന് പറഞ്ഞത്. എന്നാൽ ഈ ജീവി പുലി അല്ലന്നാണ് ഇപ്പോൾ സ്ഥിരീകരിക്കുന്നത്.
സത്യപ്രതിജ്ഞാ ചടങ്ങിനിടെ പ്രത്യക്ഷപ്പെട്ട ജീവി രാഷ്ട്രപതി ഭവനിലെ വളർത്തുപൂച്ചയാണെന്ന് ഡൽഹി പോലീസ് അറിയിച്ചു. രാഷ്ട്രപതി ഭവനിൽ പുള്ളിപുലിയാണെന്ന് ചൂണ്ടിക്കാട്ടി സമൂഹ മാധ്യമങ്ങളിലാകെ വ്യാപകമായി വീഡിയോ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി ഡൽഹി പോലീസ് രംഗത്തെത്തിയത്.
രാഷ്ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുക്കുമ്പോഴാണ് പിന്നിലൂടെ ജീവി കടന്ന് പോയത്. ഇതി വീഡിയോയിൽ വ്യക്തമായി കാണാൻ സാധിക്കുമായിരുന്നു. വിഡിയോ കണ്ട ആരോ ആണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. പിന്നാലെ പല തരത്തിലുള്ള അഭ്യൂഹങ്ങൾ പടരുകയായിരുന്നു.
രാഷ്ട്രപതി ഭവനിലെ പുലി എന്ന തരത്തിലുള്ള തലക്കെട്ടോടെയാണ് പല വിഡിയോകളും പ്രചരിച്ചത്. ഇതിനിടെയാണ് ഡൽഹി പോലീസ് സ്ഥിരീകരണവുമായി രംഗത്തെത്തിയത്.