കൊച്ചി: പാചക വാതക സിലിണ്ടറിലെ ഗ്യാസിന്റെ അളവില്‍ തട്ടിപ്പ് നടത്തിയെന്ന കേസില്‍ നഷ്ടപരിഹാരമായി 50,000 രൂപയും കോടതി ചെലവായി 10,000 രൂപയും ഐഒസി ഉപഭോക്താവിനു നല്കാന് എറണാകുളം ജില്ലാ ഉപഭോക്തൃ കോടതി വിധിച്ചു.
രേഖപ്പെടുത്തിയ അളവിലും തൂക്കത്തിലും ഗ്യാസ് കുറവായതിനെ തുടര്‍ന്നാണ് തൃക്കാക്കര ചെമ്പുമുക്ക് ചിറപ്പാട്ട് വീട്ടില്‍ സി.വി.കുര്യന് ആണ് ഓയില്‍ കമ്പനിക്കെതിരേ കോടതിയെ സമീപിച്ചത്.
പരാതിക്കാരന് ലഭിച്ച സീല്‍ ചെയ്ത നിറസിലിണ്ടര്‍ പതിവിന് വിപരീതമായി വളരെ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കാലിയായി.
ലീഗല്‍ മെട്രോളജി വകുപ്പിന്റേതടക്കം വിദഗ്ദ്ധസംഘത്തിത്തിന്റെ റിപ്പോര്‍ട്ടും മറ്റ് തെളിവുകളുടെയും അടിസ്ഥാനത്തിലാണ് സിലണ്ടറിലെ ഗ്യാസിന്റെ കുറവ് കോടതി തിട്ടപ്പെടുത്തിയത്.