കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസ് പുതിയ വഴിത്തിരിവുകളിലേയ്ക്ക് കടന്നിരിക്കുകയാണ്. ഈ കേസില്‍ അറസ്റ്റിലായ സുനില്‍കുമാറിന്റെ സഹായി തങ്ങളെ വിളിച്ച് ഭീഷണിപ്പെടുത്തി എന്ന ദിലീപിന്റെയും നാദിര്‍ഷയുടെയും വെളിപ്പെടുത്തലിന് പിറകേയാണ് സുനില്‍കുമാര്‍ സഹതടവകാരന്‍ മുഖേന നടന്‍ ദിലീപിന് കൈമാറിയ കത്ത് പുറത്തായിരിക്കുന്നത്. കേസില്‍ അകപ്പെട്ടതോടെ എന്റെ ജീവിതം തീര്‍ന്നു. പക്ഷെ നിരപരാധികളായ എട്ടുപേര്‍ എനിക്കൊപ്പമുണ്ട്. അവരെ എനിക്ക് സേഫ് ആക്കണം. നടിയുടെ ആളുകളും ചില സിനിമാക്കാരും എന്നെ കാണാന്‍ വരുന്നുണ്ട്. കത്തില്‍ പറയുന്നു.
എനിക്ക് പൈസയാണ് ആവശ്യം. സൗണ്ട് തോമ മുതല്‍ ജോര്‍ജേട്ടന്‍സ് പൂരം വരെയുള്ള ഒരു കാര്യവും ഞാന്‍ പുറത്തു പറഞ്ഞിട്ടില്ലെന്നും കത്തിലുണ്ട്. ജയിലിലായശേഷം അഭിഭാഷകന്‍ മുഖേനപോലും ചേട്ടന്‍ എന്നെ കാണാന്‍ ശ്രമിച്ചില്ല. ചേട്ടന്‍ എനിക്കൊപ്പമാണെന്ന് ഇനിയും ഞാന്‍ വിശ്വസിക്കണമെങ്കില്‍ ജയിലിലേക്ക് തന്റെ പേരില്‍ 300 രൂപ മണിയോര്‍ഡറായി അയയ്ക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ചേട്ടനെ ഇതുവരെ ഞാന്‍ കൈവിട്ടിട്ടില്ല. ചേട്ടന്റെ തീരുമാനം എന്നെ അറിയിക്കുക. ഈ കത്ത് വായിക്കുന്നതു വരെയെ ഞാന്‍ ചേട്ടനെ സേഫ് ആക്കിയിട്ടുള്ളു. ചേട്ടന്റെ തീരുമാനം അനുകൂലമാണെങ്കില്‍ ഈ കത്തുമായി വരുന്ന വിഷ്ണുവിനോട് പറയണമെന്നും കത്തില്‍ പറയുന്നു.