ബന്ധപ്പെട്ടവരോടും അധികാരികളോടും പരാതി പറഞ്ഞ് നടക്കാതെ വരുമ്പോള്‍ മുഖ്യമന്ത്രിയ്ക്ക് നേരിട്ട് കത്തെഴുതുന്ന ഒരു പ്രവണത പൊതുവേയുള്ളതാണ്. ഇത്തരത്തില്‍ മുഖ്യമന്ത്രിയ്ക്ക് നേരിട്ടെഴുതിയിട്ടുള്ള പല തുറന്ന കത്തുകളും ചര്‍ച്ചയായിട്ടുമുണ്ട്. ഇത്തരത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായ കത്തുകളില്‍ ഒന്നാണിപ്പോള്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുന്നത്.
കത്തില്‍ പരാമര്‍ശച്ചിരിക്കുന്ന കാര്യങ്ങള്‍ കൗതുകമുണര്‍ത്തുന്നതെങ്കിലും വളരെയധികം ചിന്തിക്കേണ്ട ഒന്നാണ്. പാലായില്‍ നിന്നും ഒരു സ്ത്രീ മുഖ്യമന്ത്രിക്ക് അയച്ച ഒരു കത്ത് എന്ന പേരിലാണ് സംഗതി പ്രചരിക്കുന്നത്. വൈറലായ കത്തിലെ ആവശ്യം മദ്യത്തിന്റെ വില ഇരട്ടിയാക്കുക, അതിന്റെ പകുതി വില വാങ്ങിക്കുന്നയാളുടെ ഭാര്യയുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുക എന്നതാണ്.
സംഭവം തമാശയാണെങ്കിലും കത്തില്‍ അല്പം കാര്യമില്ലാതില്ല എന്നാണ് സോഷ്യല്‍ മീഡിയയിലെ ബഹുഭൂരിപക്ഷം ആളുകളും അഭിപ്രായപ്പെടുന്നത്.
കത്തിന്റെ പൂര്‍ണ്ണ രൂപം വായിക്കാം…
പാലായില്‍ നിന്നും ഒരു സ്ത്രീ മുഖ്യമന്ത്രിക്ക് അയച്ച ഒരു കത്ത്
മദ്യത്തിന്റെ വില ഇരട്ടിയില്‍ അധികമാക്കുക, മദ്യഷാപ്പുകള്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുക. മദ്യത്തിന്റെ പകുതി വില വാങ്ങിക്കുന്നയാളുടെ ഭാര്യയുടെ / അമ്മയുടെ അക്കൗണ്ടിലേക്ക് സബ്‌സിഡിയായി നിക്ഷേപിക്കുക (ഗ്യാസ് കണക്ഷന്റെ കാര്യം പോലെ)
ഗുണങ്ങള്‍….
1. ഉപഭോഗം കറയും. എന്തുകൊണ്ടെന്നാല്‍ ലഹരിയുടെ അതേ അളവില്‍ ഭാര്യമാരുടെ അക്കൗണ്ട് ബാലന്‍സും കൂടും
2. ഭാര്യമാര്‍ ഭര്‍ത്താക്കന്‍മാരെ മദ്യപാനത്തില്‍ നിന്ന് പിന്‍തിരിപ്പിക്കില്ല.
3. ഭര്‍ത്താക്കന്‍മാര്‍ എത്ര കുടിച്ചു എന്ന് ഭാര്യയ്ക്ക് മനസിലാക്കാന്‍ പറ്റും.
4. ബാങ്കില്‍ അക്കൗണ്ട് ഇല്ലാത്ത ഭാര്യമാര്‍ ഉടന്‍ തുറക്കും
Note. ചിലപ്പോള്‍ പലരുടെയും ഭാര്യ മാര്‍ക്ക് income tax returns submit ചെയ്യേണ്ടി വരാം ശ്രദ്ധിക്കുക.