തിരുവനന്തപുരം: പിൻവാതിൽ നിയമനം സംബന്ധിച്ച് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി. കോർപറേഷനിലെ കത്ത് വിവാദം ഉൾപ്പെടെ ചൂണ്ടിക്കാട്ടി പ്രതിപക്ഷത്തുനിന്ന് പി.സി. വിഷ്ണുനാഥാണ് നോട്ടീസ് നൽകിയത്.
ഭരിക്കുന്ന പാർട്ടി റിക്രൂട്ടിംഗ് ഏജൻസി നടത്തുകയാണെന്നും പാർട്ടിക്കാരെ അനധികൃതമായി പിൻവാതിൽ നിയമനം നടത്തുകയാണെന്നും വിഷ്ണുനാഥ് ആരോപിച്ചു.
എന്നാൽ, വിഷ്ണുനാഥിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി മന്ത്രി എം.ബി. രാജേഷ് രംഗത്തെത്തി. എഴുതിയില്ലെന്നും കിട്ടിയില്ലെന്നും പറയുന്ന കത്തിനെചൊല്ലിയാണ് കത്ത് വിവാദം എന്ന് മന്ത്രി നിയമസഭയെ അറിയിച്ചു.
പ്രതിപക്ഷം നടത്തുന്നത് വ്യാജ പ്രചാരണമാണ്. ഇക്കഴിഞ്ഞ ആറര വർഷക്കാലത്തിനിടെ 1.99 ലക്ഷം നിയമനങ്ങൾ നടത്തിയിട്ടുണ്ട്.
താൽക്കാലിക നിയമനങ്ങൾ മാനദണ്ഡമനുസരിച്ചാണെന്നും സർക്കാർ ഇടപെടാറില്ലെന്നും മന്ത്രി പറഞ്ഞു.