കൊച്ചി: നിയമന ശിപാര്‍ശയുമായി ആനാവൂര്‍ നാഗപ്പന് മേയര്‍ ആര്യ രാജേന്ദ്രന്‍ അയച്ചെന്ന് പറയപ്പെട്ട കത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി.
മുന്‍ കൗണ്‍സിലര്‍ ജി.എസ്. ശ്രീകുമാറിന്‍റെ ഹര്‍ജി തള്ളിയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഒഴിവുകള്‍ നികത്താ നായി പാര്‍ട്ടി സെക്രട്ടറിക്ക് കത്തയച്ചത് സ്വജനപക്ഷപാതമാണെന്നായിരുന്നു ആക്ഷേപം.
കത്തിന്മേലുള്ള ആരോപണം മേയര്‍ നിഷേധിച്ചതായും കൂടുതല്‍ അന്വേഷണം ആവശ്യമില്ലെന്നു മായിരുന്നു സര്‍ക്കാരി ന്‍റെ വാദം. ആരോപണം തെളിയിക്കത്തക്ക തെളിവുകള്‍ ഹര്‍ജിക്കാരന്‍റെ പക്കലില്ലെന്നും സര്‍ക്കാരിനുവേണ്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.
കത്ത് വ്യാജമെന്ന് നേരത്തെ മേയര്‍ ആര്യാ രാജേന്ദ്രനും കോടതിയില്‍ മറുപടി നല്‍കിയിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷ ണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ സിബിഐ അന്വേഷണം ഇപ്പോള്‍ ആവശ്യമില്ലെന്ന് വ്യക്തമാക്കിയാണ് കോടതി ഹര്‍ജി തള്ളിയത്.