തന്നെ പറ്റിച്ച കാമുകന് യുവതി കൊടുത്ത എട്ടിന്റെ പണിയാണ് സോഷ്യൽമീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെടുന്നത്. കാമുകന്റെ 20 കോടി വിലവരുന്ന ബുഗാട്ടി ഷിറോണ്‍ കാറിന്റെ ഗ്ലാസ് തകർക്കുകയും കാറിൽ പെയിന്റ് ഉപയോഗിച്ച് “ചതിയൻ’ എന്ന് എഴുതിയുമാണ് ഈ യുവതി പ്രതികാരം ചെയ്തത്.
യുവതിയുടെ ഹൈഹീൽ ചെരിപ്പ് ഉപയോഗിച്ചാണ് കാറിന്റെ ഗ്ലാസ് തകർത്തത്. കറുത്ത പെയിന്റ് ഉപയോഗിച്ചാണ് കാറിന്റെ ബോഡിയിൽ ചതിയൻ എന്ന് എഴുതിയത്.
എന്നാൽ ഈ വീഡിയോ വൈറലായതിനെ തുടർന്ന് ഇത് വ്യാജമാണെന്നാണ് ഭൂരിഭാഗമാളുകളും അഭിപ്രായപ്പെടുന്നത്. കാരണം വെറും ചെരിപ്പ് ഉപയോഗിച്ച് അടിച്ചാൽ ബുഗാട്ടിയുടെ ഗ്ലാസ് തകരില്ലെന്നാണ് ഏവരുടെയും അഭിപ്രായം. വീഡിയോയെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽമീഡിയയിൽ വാദം തുടരുകയാണ്.
💀☠️ pic.twitter.com/6rfPJtl8BX
— Earl Karanja (@Earlsimxx) March 7, 2019