ലോകത്തിലെ എല്ലാ രാജ്യങ്ങളും സന്ദർശിച്ചെന്ന അപൂർവ നേട്ടം സ്വന്തമാക്കി 21 വയസുകാരി. ലെക്സി അൽഫോൾഡ് എന്നാണ് ഇവരുടെ പേര്. മേയ് 31ന് നോർത്ത് കൊറിയ സന്ദർശിച്ച് തന്റെ സഞ്ചാരം അവസാനിപ്പിക്കുമ്പോൾ 196 പരമാധികാര രാഷ്ട്രങ്ങളാണ് ലെക്സി സന്ദർശിച്ചത്.
ലെക്സിയുടെ മാതാപിതാക്കൾ കാലിഫോർണിയയിൽ ഒരു ട്രാവൽ ഏജൻസി നടത്തുന്നവരാണ്. വളരെ ചെറിയ കുട്ടിയായിരുന്നപ്പോൾ തന്നെ യാത്രയുടെ ലഹരി ലെക്സിയുടെ മനസിൽ കുടിയേറിയതാണ്.
ഏറ്റവും കൂടുതൽ രാജ്യങ്ങൾ സന്ദർശിച്ചയാൾ എന്ന ബ്രിട്ടീഷുകാരനായ ജെയിംസ് അസ്ക്വിതിന്റെ ഗിന്നസ് വേൾഡ് റിക്കാർഡാണ് ഇതോടെ പഴങ്കതയായത്. എന്നാൽ റിക്കാർഡുകൾ സ്വന്തമാക്കുവാനല്ല യാത്ര എനിക്കെന്നും ഹരമാണെന്നുമാണ് ലെക്സി പറയുന്നത്.