ലെയോണ്‍: ഇന്ത്യൻ ടെന്നീസ് ആരാധകരെ വീണ്ടും വിസ്മയിപ്പിച്ച് ലിയാൻഡർ പെയ്സ്. 43–ാം വയസിലും ചുറുചുറുക്കുമായി കളിച്ച പെയ്സ് മെക്സിക്കോയിൽ നടന്ന ലെയോൺ ചലഞ്ചർ ടൂർ ഡബിൾസിൽ കിരീടം സ്വന്തമാക്കി. കനേഡിയൻ താരം ആദിൽ ഷംമസ്ദിനൊപ്പമാണു പെയ്സ് കിരീടം നേടിയത്.
ഫൈനലിൽ ബ്രസീൽ-സ്വീസ് സഖ്യത്തെ നേരിട്ടുള്ള സെറ്റുകൾക്കു തകർത്താണു പെയ്സ് സഖ്യം കിരീടം നേടിയത്. സ്കോർ: 6–1, 6–4. സീസണിലെ ആദ്യ കിരീടമാണു പുതിയ ഡബിൾസ് പങ്കാളിക്കൊപ്പം പെയ്സ് സ്വന്തമാക്കിയത്. കരിയറിലെ 20-ാം ചലഞ്ചർ കിരീടവും.