കോഴിക്കോട്: പേരാമ്പ്രക്ക് സമീപം ആവള പെരിഞ്ചേരിക്കടവില്‍ ബഷീറിന്റെ മകന് മുഹമ്മദിനെ(10) മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം തൂങ്ങിമരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.
ബുധനാഴ്ചയാണ് കഴുത്തില്‍ തോര്‍ത്ത് കുരുങ്ങിയ നിലയില്‍ വീടിനുള്ളില്‍ കുട്ടിയെ കണ്ടെത്തിയത്. കളിക്കുന്നതിനിടെ തോര്‍ത്ത് കഴുത്തില്‍ കുരുങ്ങിയതാകാം മരണകാരണമെന്നായിരുന്നു നിഗമനം.
പേരാമ്പ്ര ഇഎംഎസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.