ഇക്കാലത്ത് ആളുകൾ സ്റ്റീരിയോടൈപ്പുകളുടെ ലോകത്ത് നിന്ന് പുറത്തുകടക്കാൻ ശ്രമിക്കുന്നുണ്ട്. സാരികൾ പലപ്പോഴും സ്ത്രീകളുമായി ബന്ധപ്പെട്ടിരിക്കുകയാണെങ്കിലും പലരും ഫാഷനും അതിന്റെ ആവിഷ്കാരവും പരീക്ഷിക്കുന്നത് സമൂഹത്തിൽ ഇപ്പോൾ കാണാം.
അടുത്തിടെ ഒരു മാഗസിൻ പുറത്തിറക്കിയ അവരുടെ ഫോട്ടോഷൂട്ടിൽ നിന്നുള്ള ഒരു ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. അതിൽ LGBTQ++ മോഡലുകളും ജെൻഡർ പോസിറ്റീവ് വ്യക്തികളും മനോഹരമായ സിൽക്ക് സാരികൾ ഉപയോഗിച്ച് കാമറയിൽ പോസ് ചെയ്യുന്നത് കാണിച്ചു.
‘സാരി എല്ലാവരുടേതും’ എന്ന സന്ദേശമാണ് വൈറലായ പോസ്റ്റിലൂടെ നൽകിയത്. കവർ ഫോട്ടോയിൽ അവതരിപ്പിച്ച അഞ്ച് മോഡലുകൾ കരൺ വിഗ് (സ്വവർഗാനുരാഗി, ലിംഗാവകാശ പ്രവർത്തകൻ), പുഷ്പക് സെൻ (നോൺ-ബൈനറി ഫാഷൻ ഇൻഫ്ലുവൻസർ), വരുൺ റാണ (ഫാഷൻ ക്രിയേറ്ററും ബ്രാൻഡ് കൺസൾട്ടൻ്റും), സുമന്ത് ജയകൃഷ്ണൻ ( ഡിസൈനറും ഇൻസ്റ്റലേഷൻ ആർട്ടിസ്റ്റും), രാജ്കുമാരി കൊക്കോ (ട്രാൻസ്വുമൺ ആൻഡ് ബ്ലോഗർ) എന്നിവരാണ്.
വ്യത്യസ്ത ശൈലികളിലും പാറ്റേണുകളിലുമാണ് അവർ സാരി ധരിച്ചിരിക്കുന്നത്. ദൃശ്യങ്ങൾ ഇൻ്റർനെറ്റ് ഉപയോക്താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റുകയും അതിൻ്റെ ക്രിയാത്മക സമീപനത്തിന് തംബ്സ് അപ്പ് ലഭിക്കുകയും ചെയ്തു. സാധാരണയിൽ നിന്ന് വ്യത്യസ്തമായി, സാരിയുമായി പോസ് ചെയ്യുന്നത് സ്ത്രീകളല്ല എന്ന ശ്രദ്ധേയമായ ചിത്രീകരണത്തിന് മിക്ക ആളുകളും പിന്തുണ അറിയിച്ചു. എന്നിരുന്നാലും ഈ മാറ്റം അംഗീകരിക്കാത്ത ചിലരുമുണ്ട്.