കൊല്ലം: ലാസ്റ്റ്ഗ്രേഡിന്റെ ജില്ലാതല പഴയ റാങ്ക് ലിസ്റ്റ് കാലാവധി അവസാനിച്ച് രണ്ടരമാസം പിന്നിട്ടിട്ടും നിയമനം വൈകുന്നത് ഉദ്യോഗാർത്ഥികൾക്ക് തിരിച്ചടിയാകുന്നു. പുതിയ ലിസ്റ്റ് വന്നിട്ട് രണ്ട രമാസമാകാറായിട്ടും ഒരാളെ പോലും നിയമിച്ചില്ല. ഇത് 2018 ജൂണ്‍ 30ന് നിലവിൽ വന്ന ലാസ്റ്റ് ഗ്രേഡ് ലിസ്റ്റുകാരുടെ സാധ്യതയെയും ഇല്ലാതാക്കുന്നതായി പരാതിയുണ്ട്.
ജില്ലയിലെ, എൽ.ജി.എസ് 2015-2018 കാലഘട്ടത്തെ, ഡിഗ്രിക്കാർകൂടി ഉൾപ്പെട്ട ലിസ്റ്റിന്റെ കാലാവധി അവസാനിച്ചത് കഴിഞ്ഞ ജൂണ്‍ 29 നാണ്.ജൂണ്‍ 30 ന് പുതിയലിസ്റ്റ് നിലവിൽവരുകയും ചെയ്തു.ആ ലിസ്റ്റിലേയ്ക്ക് നീക്കിവയ്ക്കപ്പെട്ട 15 ഒഴിവുകളാണ് ഇങ്ങനെ പിഎസ്.സിയുടെനിരുത്തരവാദിത്വ പരമായ നിലപാട് മൂലം വൈകുന്നതെന്നാണ് ഉദ്യോഗാർത്ഥികളുടെ പരാതി.
ഇതിൽ 9 എണ്ണം ജില്ലാതല ഒഴിവുകളും 6 എണ്ണം സംസ്ഥാന തല ഒഴിവുകളുമാണ്. ഇതിന്റെ നിയമനറൊട്ടേഷനിലെ സാങ്കേതികത്വം പറഞ്ഞാണ് ജില്ലാ ഓഫീസ് ഇതുവരെ അഡ്വൈസ് വൈകിപ്പിച്ചുകൊണ്ട ിരുന്നത്.എന്നാൽ സംസ്ഥാനത്തുണ്ടായ പ്രളയത്തെ തുടർന്ന് ജില്ലാ ഓഫീസുകൾ പലതും ദുരിതാശ്വാസഫണ്ട് പിരിവിലും മറ്റ് ശ്രദ്ധയൂന്നിയതാണ് ഇതിന് മറ്റൊരു കാരണമെന്ന് പറയപ്പെടുന്നു.
എന്നാൽ നിയമനം നിർത്തിവയ്ക്കാനോ ഇനി അഡ്വൈസ് അയയ്ക്കരുതെന്നോ ബന്ധപ്പെട്ടവരാരും നിർദ്ദേശം നൽകിയിട്ടില്ലെന്നും ഉദ്യോഗാർത്ഥികൾ പറയുന്നു.പ്രളയം ബാധിച്ച ജില്ലകൾക്കു പോലുമില്ലാത്ത കീഴ് വഴക്കമാണ്, ജില്ലാ ഓഫീസുകാർ ചെയ്യുന്നത്. ഡിഗ്രിയില്ലാത്തവർ എഴുതിയെടുത്ത 2018 ജൂണ്‍ 30 വന്ന പുതിയ ലിസ്റ്റിനെയാണ് പി.എസ്.സിയുടെ മെല്ലപ്പോക്ക് നയം സാരമായി ബാധിക്കുന്നത്.
ഇവർക്കായി ജില്ലയിൽ തന്നെ ഇതിനകം 15 ലേറെ ഒഴിവുകൾ റിപ്പോർട്ട് ചെയ്തെങ്കിലും നികത്താനാകാത്ത അവസ്ഥയാണ്. ജില്ലയിലെ ലാസ്റ്റ് ഗ്രേഡ് സർവന്റ് പുതിയലിസ്റ്റിലെ നിയമനവും അനിശ്ചിതമായി വൈകുകയാണ്.