കൊല്ലം: തിരുവനന്തപുരം -മംഗളുരു എക്സ്പ്രസ് ട്രെയിനുകളും (16347/16348) ആധുനിക സൗകര്യങ്ങളുള്ള എൽഎച്ച്ബി കോച്ചുകളിലേയ്ക്ക് മാറുന്നു.
തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന വണ്ടിയിൽ 16 മുതലും തിരികെയുള്ള സർവീസിൽ 17 മുതലും ഇത് പ്രാബല്യത്തിൽ വരും. നിലവിൽ ഈ വണ്ടികളിൽ 23 കോച്ചുകളാണ് ഉണ്ടായിരുന്നത്. എൽഎച്ച്ബിയിലേക്ക് മാറുമ്പോൾ 22 കോച്ചുകളേ ഉണ്ടാകൂ.
സ്റ്റേഷനുകളുടെ പേരുമാറ്റം പ്രാബല്യത്തിൽ
കൊല്ലം: തിരുവനന്തപുരത്തെ രണ്ട് റെയിൽവേ സ്റ്റേഷനുകളുടെ പേരുമാറ്റം ഇന്നലെ മുതൽ പ്രാബല്യത്തിലായി.കൊച്ചുവേളി സ്റ്റേഷൻ തിരുവനന്തപുരം നോർത്ത് എന്ന പേരിലും നേമം സ്റ്റേഷൻ തിരുവനന്തപുരം സൗത്ത് എന്നുമാണ് മാറിയിട്ടുള്ളത്.
ഇതു സംബന്ധിച്ച അറിയിപ്പ് റെയിൽവേ മന്ത്രാലയം ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥർക്കും കൈമാറിക്കഴിഞ്ഞു. അതേ സമയം റെയിൽവേയുടെ ഔദ്യോഗിക ആപ്പ് ആയ നാഷണൽ ട്രെയിൻ എൻക്വയറി സിസ്റ്റത്തിൽ (എൻറ്റിഇഎസ്) പേരുമാറ്റം ഇതുവരെ അപ്ഡേറ്റ് ചെയ്തിട്ടില്ല.