ചേച്ചിയുടെ ഭര്‍ത്താവിനെ തട്ടിയെടുത്ത കാവ്യയ്ക്ക് എന്തു സര്‍ട്ടിഫിക്കറ്റാണ് നല്‍കുകയെന്ന് ലിബര്‍ട്ടി ബഷീര്‍. ചേച്ചീ ചേച്ചീ എന്നു വിളിച്ചിരുന്ന കാവ്യ മഞ്ജുവാര്യരുടെ ഭര്‍ത്താവിനെ തട്ടിയെടുക്കാന്‍ ശ്രമിച്ചതാണ് നടി ആക്രമിക്കപ്പെട്ട സംഭവത്തിലേക്ക് നയിച്ചതെന്നും ബഷീര്‍ പറഞ്ഞു. ഒരു ചാനലിന്റെ വാര്‍ത്താചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുമ്പോഴാണ് ലിബര്‍ട്ടി ബഷീര്‍ ഇക്കാര്യം വ്യക്തമാക്കിയത്. വ്യക്തി ബന്ധത്തില്‍ സംഭവിച്ച കോട്ടമാണ് കുറ്റകൃത്യത്തിലേക്ക് നയിച്ചതെന്നും ബഷീര്‍ കൂട്ടിച്ചേര്‍ത്തു. നാളുകള്‍ക്ക് മുമ്പ് മഞ്ജുവും കാവ്യയും തമ്മില്‍ അടുത്ത ബന്ധമാണുണ്ടായിരുന്നത്. മാത്രമല്ല, അവര്‍ അടുത്ത സുഹൃത്തുക്കളുമായിരുന്നു.
സിനിമയില്‍ വന്നതു മുതല്‍ ഈ ബന്ധത്തെക്കുറിച്ച് അറിയാവുന്ന വ്യക്തിയാണ് ഞാന്‍. ഇരുവരുടെയും സൗഹൃദം നഷ്ടപ്പെടുന്നത് കാവ്യ മഞ്ജുവിന്റെ ഭര്‍ത്താവിനെ തട്ടിയെടുക്കാന്‍ ശ്രമിച്ചത് മുതലാണ്. ചേച്ചി ചേച്ചിയെന്ന് വിളിച്ചിരുന്ന കാവ്യ മഞ്ജുവിന്റെ ഭര്‍ത്താവിനെ തട്ടിയെടുത്തത് മുതലാണ് ഇരുവരുടെയും സൗഹൃദം നഷ്ടപ്പെടുന്നത്. ഇത് ദിലീപുമായി ഏറ്റവും കൂടുതല്‍ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടിയുടെ തട്ടിക്കൊണ്ടു പോകലിലേക്കും നയിച്ചു. ദിലീപ് സിനിമയില്‍ വന്ന കാലം മുതല്‍ എനിക്കറിയാം. അറസ്റ്റിന്റെ തലേന്ന് വരെ തമ്മില്‍ സംസാരിക്കുകയും ചെയ്തിരുന്നു. വ്യക്തി ബന്ധങ്ങളില്‍ വന്ന കോട്ടമാണ് ഇപ്പോഴത്തെ കുറ്റകൃത്യത്തിലേക്ക് നയിച്ചത്.
കാവ്യ നിരപരാധിയാണെന്ന് ഞാന്‍ ഒരിക്കലും സര്‍ട്ടിഫിക്കറ്റ് നല്‍കില്ല. നടന്‍ ദിലീപിന്റെ കയ്യില്‍ നിന്നും എന്തൊക്കെ തെളിവുകള്‍ കിട്ടിയിട്ടുണ്ടോ അതെല്ലാം കാവ്യയില്‍ നിന്നും പോലീസിന് കിട്ടിയിട്ടുണ്ടാകുമെന്നും ലിബര്‍ട്ടി ബഷീര്‍ ആരോപിച്ചു. നടി ആക്രമിക്കപ്പെട്ട കേസില്‍ ആലുവ സബ് ജയിലില്‍ കഴിയുന്ന ദിലീപിനെ ഇന്നലെ കാവ്യയും മകള്‍ മീനാക്ഷിയും സുഹൃത്ത് നാദിര്‍ഷയും ജയലില്‍ എത്തി സന്ദര്‍ശിച്ചിരുന്നു.