സംയുക്തവര്‍മ, ഗീതു മോഹന്‍ദാസ്, ശ്രീകുമാര്‍ എന്നിവരെ ആക്രമിക്കാന്‍ ദിലീപ് പദ്ധതിയിട്ടിരുന്നു, ഇതിലും വലിയ ക്വട്ടേഷന്‍ നടത്താന്‍ ഉദ്ദേശിച്ച വ്യക്തിയാണ് ദിലീപ്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ലിബര്‍ട്ടി ബഷീര്‍

1കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവത്തില്‍ തുടക്കം മുതല്‍ ദിലീപിനെതിരേ രംഗത്തു വന്ന വ്യക്തിയാണ് നിര്‍മാതാവ് ലിബര്‍ട്ടി ബഷീര്‍. അന്ന് പലരും പറഞ്ഞത് വ്യക്തിവിരോധം മൂലം ബഷീര്‍ ദിലീപിനെതിരേ ആരോപണം ഉന്നയിക്കുന്നതാണെന്ന്. എന്നാല്‍ നടന്‍ അറസ്റ്റിലായതോടെ ഈ തലശേരിക്കാരന്റെ വാക്കുകള്‍ക്ക് ഏറെ പ്രസക്തിയുണ്ടായി. ഇപ്പോള്‍ മറ്റൊരു ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബഷീര്‍ എത്തിയിരിക്കുകയാണ്. ചില നടിമാര്‍ക്ക് ക്വട്ടേഷന്‍ കൊടുക്കാന്‍ ദിലീപ് തയാറെടുത്തിരുന്നുവെന്നാണ് അദേഹം പറയുന്നത്.

2ഒരു ചാനലിനു നല്കിയ അഭിമുഖത്തിലാണ് ബഷീറിന്റെ ആരോപണം. നിഷാം കേസില്‍ എന്ത് സംഭവിച്ചോ അതേ അവസ്ഥയാണ് ദിലീപിന്റെ കേസിലും നടക്കാന്‍ പോകുന്നത്. കാലാകാലം ദിലീപ് ജയിലില്‍ കിടക്കേണ്ടി വരും. കേസ് ഡയറില്‍ നടനെതിരെയുളള കുറ്റം കൃത്യമായി എഴുതിയിട്ട്് കാണും. ഇതിലും വലിയ ക്വട്ടേഷന്‍ നടത്താന്‍ ഉദ്ദേശിച്ച വ്യക്തിയാണ് ദിലീപ്. ഇത് പാളിപ്പോയത് കൊണ്ടാണ് അത് നടക്കാതിരുന്നത്. അല്ലെങ്കില്‍ ശ്രീകുമാര്‍, സംയുക്താ വര്‍മ, ഗീതു മോഹന്‍ദാസ് എന്നിവര്‍ക്കെതിരെ ആക്രമണം നടന്നേനെ. അവരൊക്കെ എന്തൊ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടതാണ്. ദിലീപിന്റെ എല്ലാക്കാര്യങ്ങളും നോക്കുന്നത് അപ്പുണ്ണിയാണ്. അപ്പുണ്ണിയെ കിട്ടിയാല്‍ കൂടുതല്‍ സത്യങ്ങള്‍ പുറത്തുവരും.–ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

അതേസമയം ദിലീപിന് ഹൈക്കോടതി ജാമ്യം നിഷേധിച്ചു. സിംഗിള്‍ ബെഞ്ചാണ് ജാമ്യഹര്‍ജി തള്ളിയത്. ദിലീപിന് ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തിരുന്നു. പ്രതി പ്രബലനാണെന്നും ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. ദിലീപിനെതിരേ ശക്തമായ തെളിവുകള്‍ ഹാജരാക്കിയിട്ടുണ്ടെന്നും ഈ ഘട്ടത്തില്‍ ജാമ്യം നല്‍കിയാല്‍ അന്വേഷണത്തിന് തടസമാകുമെന്നുമുള്ള പ്രോസിക്യൂഷന്‍ വാദവും അംഗീകരിച്ചാണ് ജാമ്യം നിഷേധിച്ചത്.

Related posts