തിരുവനന്തപുരം: ദിലീപിനെതിരേ വീണ്ടും ആഞ്ഞടിച്ച് ലിബര്‍ട്ടി ബഷീര്‍. സിനിമാ മേഖലയിലുള്ളവരാണ് തന്നെ കുടുക്കിയതെന്ന വാദം രക്ഷപെടാനുള്ള മൂന്നാംകിട തന്ത്രം മാത്രമാണെന്നും ബഷീര്‍ തുറന്നടിച്ചു. തനിക്കെതിരെ മാത്രമല്ല ആരോപണമെന്നും മുന്‍ ഭാര്യയായ മഞ്ജു വാര്യര്‍ പിന്നെ സംവിധായകന്‍ ശ്രീകുമാര്‍ എന്നിവരെയും ഉള്‍പ്പെടുത്തിയാണ് ഹൈക്കോടതിയില്‍ ദിലീപ് ഗൂഢാലോചന ഉന്നയിച്ചതെന്നും അദ്ദേഹം പറയുന്നു. ദിലീപ് അകത്തായിരുന്നില്ലെങ്കില്‍ ശ്രീകുമാര്‍ മേനോന് പണി കിട്ടുമായിരുന്നെന്നും ബഷീര്‍ പറയുന്നു.
ഗൂഢാലോചനയെന്നൊക്കെ കോടതിയില്‍ വെറുതെ പറഞ്ഞതല്ലാതെ അതുകൊണ്ട് വല്ല ഗുണവും ഉണ്ടായോ എന്നും അദ്ദേഹം ചോദിക്കുന്നു. യഥാര്‍ഥത്തില്‍ ശ്രീകുമാറിനെ ഉള്‍പ്പടെ ഇല്ലാതാക്കാന്‍ ഗൂഢപദ്ധതികളുമായി മുന്നോട്ട് പോവുകയായിരുന്നില്ലേ ദിലീപെന്നും അദ്ദേഹം ചോദിക്കുന്നു. ശ്രീകുമാര്‍ തന്റെ കുടുംബം തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് ദിലീപ് തന്നോടു പറഞ്ഞിട്ടുണ്ടെങ്കിലും അത് താന്‍ കാര്യമായെടുത്തില്ലയെന്നും ബഷീര്‍ പറയുന്നു. വിവാഹ മോചനത്തിന് ശേഷമാണ് മഞ്ജു വാര്യര്‍ ശ്രീകുമാറുമായി സഹകരിച്ച് ജോലി ചെയ്യുന്നത്. അത് അവരുടെ ജോലി സംബന്ധമായ കാര്യം മാത്രമാണ്.
ദിലീപ് സിനിമയില്‍ വരുന്നതിന് എത്രയോ മുമ്പ് ഈ മേഖലയിലെ സ്ഥിരസാന്നിദ്ധ്യമാണ് ശ്രീകുമാര്‍. രാജ്യത്തെ തന്നെ വലിയ കലാകാരന്മാരുമായി സഹകരിച്ച് പ്രവര്‍ത്തിച്ച് പരിചയമുള്ള വ്യക്തി. വിവാഹമോചനത്തിന് ശേഷം മഞ്ജുവിന് ഇന്‍ഡസ്ട്രിയിലേക്ക് ഒരു പുനര്‍ജന്മം നല്‍കിയത് ശ്രീകുമാറാണ്. ഈ ബന്ധത്തെ ദിലീപ് വ്യാഖ്യാനിക്കുന്നത് ശ്രീകുമാര്‍ പലര്‍ക്കും മഞ്ജുവിനെ കാഴ്ച്ചവയ്ക്കുന്നുവെന്നാണ്. ഇത് ദിലീപ് തന്നോട് പലപ്പോഴും നേരിട്ട് പറഞ്ഞിട്ടുണ്ട്.
മഞ്ജുവിനെ നായികയാക്കി ശ്രീകുമാര്‍ ഒരു ചിത്രം നിര്‍മിക്കാന്‍ ഉദ്ദേശിച്ചിരുന്നു. അരുണ്‍ കുമാര്‍ അരവിന്ദ് സംവിധായകനായ ഈ ചിത്രം തന്നെ ഉപയോഗിച്ചാണ് ദിലീപ് മുടക്കിച്ചതെന്നും ബഷീര്‍ പറയുന്നു. മഞജുവിനോട് എനിക്കുണ്ടായിരുന്ന വ്യക്തിപരമായ ബന്ധവും സ്വാധീനവും ഉപയോഗിച്ചാണ് ഈ ചിത്രത്തില്‍ നിന്നും മഞ്ജുവിനെ പിന്തിരിപ്പിച്ചത്. പല ഭാഗത്ത് നിന്നും സമ്മര്‍ദ്ദമുണ്ടെന്നും ഇതില്‍ നിന്നും പിന്മാറാണമെന്നും ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ വിവാഹമോചനത്തിന് ശേഷവും മഞ്ജു വാര്യരുടെ കാര്യങ്ങളില്‍ ദിലീപ് ഇടപെട്ടുവെന്നും ഇതിന്റെ ആവശ്യമെന്തായിരുന്നുവെന്നും ബഷീര്‍ ചോദിക്കുന്നു.
ദീലീപിന്റെ ഉദ്ദേശം മഞ്ജുവിനേയും കാവ്യയേയും ഒരുമിച്ച് കൊണ്ട് പോവുക എന്നതായിരുന്നു. മഞ്ജുവിനെ ഭാര്യയായും കാവ്യയെ ചിന്നവീടായും ഉപയോഗിക്കുക എന്നത് തന്നെയായിരുന്നു ഉദ്ദേശം. എന്നാല്‍ ഇത് തിരിച്ചറിഞ്ഞ മഞ്ജു വാര്യര്‍ ഇതിനെ ശക്തമായി എതിര്‍ത്തതാണ് വിവാഹമോചനത്തിലേക്ക് നയിച്ചതെന്നും ബഷീര്‍ പറയുന്നു. ഗൂഢാലോചനയെന്ന് പറയുന്നുണ്ടല്ലോ. മഞ്ജുവിന്റെ അടുത്ത സുഹൃത്താണ് അക്രമിക്കപ്പെട്ട നടി. അപ്പോള്‍ ഇതില്‍ ഗൂഢാലോചനയുണ്ടെന്ന് പറഞ്ഞാല്‍ മഞ്ജുവും ഞാനും ശ്രീകുമാറുമാണ് എന്നാണോ എന്നും ബഷീര്‍ ചോദിക്കുന്നു.
ദിലീപിന് താനുമായും ശ്രീകുമാറുമായും നല്ല ബന്ധമാണ് ഉണ്ടായിരുന്നതെന്നും എന്നാല്‍ സംഘടന തകര്‍ക്കുന്നതിലുള്‍പ്പടെ കാര്യങ്ങളെത്തിയപ്പോഴാണ് ബന്ധം വഷളായതെന്നും ബഷീര്‍ പറയുന്നു. പ്രതികാര ബുദ്ധിയോടെ പെരുമാറുന്ന മനുഷ്യനാണ് ദിലീപ് എന്നതില്‍ തര്‍ക്കമില്ലെന്നും. നടിയെ അക്രമിച്ചതിന്റെ ദൃശ്യങ്ങളും ഫോണുമെല്ലാം ദിലീപിന്റെ കൈവശമുണ്ടെന്നും എന്നെങ്കിലും പുറത്ത് വന്നാല്‍ ദിലീപ് ഉറപ്പായും ഈ ദൃശ്യങ്ങള്‍ ഉപയോഗിക്കുമെന്നും പകപോക്കുമെന്നും ബഷീര്‍ പറയുന്നു. ദിലീപിന്റെ അറസ്റ്റൊന്നും സിനിമ മേഖലയെ ബാധിക്കില്ലെന്നും ഇയാളുടെ അറസ്റ്റിന് ശേഷം നാല് ചിത്രങ്ങളാണ് സൂപ്പര്‍ ഹിറ്റായതെന്നും അതില്‍ തന്നെ വലിയ താരങ്ങളൊന്നും ഇല്ലായിരുന്നുവെന്നും എന്നിട്ടാണ് ഹിറ്റായതെന്നും ബഷീര്‍ പറയുന്നു.
രാംലീലയെ ദിലീപിന്റെ അറസ്റ്റു ബാധിക്കില്ലെന്നും നല്ല സിനിമയാണെങ്കില്‍ വിജയിക്കുമെന്നും ബഷീര്‍ പറയുന്നു. സംഭവത്തില്‍ വാസ്തവം ഉള്ളത്‌കൊണ്ട് മാത്രമാണ് അമ്മ മിണ്ടാതിരിക്കുന്നതെന്നും ബഷീര്‍ പറയുന്നു.ഇടത് പക്ഷത്തിന് വലിയ സ്വാധീനവും എംഎല്‍എമാരുമൊക്കെ ഉള്ള സംഘടനയാണെന്ന് ഓര്‍ക്കണമെന്നും ബഷീര്‍ പറയുന്നു. കള്ളക്കേസില്‍ ഒക്കെ കുടുങ്ങി ജിലില്‍ പോയ ആളാണ് മുഖ്യന്‍ അതുകൊണ്ട് തന്നെ ശരിക്കുള്ള കേസും നല്ല കേസും അദ്ദേഹത്തിന് തിരിച്ചറിയാമെന്നും ബഷീര്‍ പറയുന്നു.