കൊച്ചി: നടൻ ദിലീപിനെതിരെ നിർമാതാവ് ലിബർട്ടി ബഷീറിന്റെ മാനഷ്ടക്കേസ്. പത്ത് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണു ലിബർട്ടി ബഷീർ വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്.
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് തന്നെ അറസ്റ്റ് ചെയ്തതിന് പിന്നിൽ ലിബർട്ടി ബഷീറടക്കമുള്ളവരുടെ ഗൂഢാലോചന ഉണ്ടെന്ന ദിലീപിന്റെ ആരോപണം മാനഹാനിയുണ്ടാക്കിയെന്നും മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും തനിക്കെതിരെ ആരോപണം പ്രചരിപ്പിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് ലിബർട്ടി ബഷീറിന്റെ നോട്ടീസ്.
ആരോപണം പിൻവലിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും ലിബർട്ടി ബഷീർ അറിയിച്ചു.