കോട്ടയം: ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ പുസ്തകോത്സവത്തിനു നാളെ തുടക്കമാവും. കോട്ടയം സ്പോർട്സ് കൗണ്‍സിൽ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന പുസ്തകോത്സവം നാളെ വൈകുന്നേരം 4.30നു സംവിധായകൻ ജയരാജ് ഉദ്ഘാടനം ചെയ്യും. മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്കാരം നേടിയ നിഖിൽ എസ്. പ്രവീണിനെ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ആദരിക്കും. മികച്ച ഗ്രന്ഥശാലകളെ വി.എൻ. വാസവൻ ആദരിക്കും. ആദ്യ വിൽപ്പന നഗരസഭാധ്യക്ഷ ഡോ. പി.ആർ. സോന നിർവഹിക്കും.
19ന് രാവിലെ 10.30ന് ‘മൂലധനം നൂറ്റന്പത് വർഷം’ സെമിനാർ കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിൽ പ്രസിഡൻറ് ഡോ. കെ.വി. കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഡോ. പി.പി. രവീന്ദ്രൻ അധ്യക്ഷത വഹിക്കും. പ്രഫ. വി. കാർത്തികേയൻ നായർ മുഖ്യപ്രഭാഷണം നടത്തും.
വൈകുന്നേരം നാലിന് മാധ്യമ സെമിനാർ ഡോ. സെബാസ്റ്റ്യൻ പോൾ ഉദ്ഘാടനം ചെയ്യും. തോമസ് ജേക്കബ്, ടി.കെ. രാജഗോപാൽ, എം.ഒ. വർഗീസ്, ചെറുകര സണ്ണി ലൂക്കോസ് എന്നിവർ പ്രസംഗിക്കും. 20നു രാവിലെ 10.30ന് വനിതാ സെമിനാർ സംസ്ഥാന വനിതാ കമ്മീഷൻ ചെയർപേഴ്സണ്‍ എം.സി. ജോസഫൈൻ ഉദ്ഘാടനം ചെയ്യും. ഡോ. മ്യൂസ് മേരി ജോർജ് അധ്യക്ഷത വഹിക്കും.
4.30ന് നടക്കുന്ന പാലീത്ര നാരായണൻ അനുസ്മരണം മുൻവൈസ് ചാൻസലർ ഡോ. കെ.ജി. പൗലോസ് നിർവഹിക്കും. പി.കെ. ഹരികുമാർ അധ്യക്ഷത വഹിക്കും. 21ന് രാവിലെ കുട്ടികളുടെ സമ്മേളനവും കാർട്ടൂണ്‍ കളരിയും പ്രഫ. എസ്. ശിവദാസ് ഉദ്ഘാടനം ചെയ്യും. 2.30ന് കവിസംഗമം ഏഴാച്ചേരി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും.
എസ്. ജോസഫ് അധ്യക്ഷത വഹിക്കും. 22ന് രാവിലെ 10.30ന് ഗ്രന്ഥശാലാ സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സക്കറിയാസ് കുതിരവേലി ഉദ്ഘാടനം ചെയ്യും. സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിൽ സെക്രട്ടറി പി. അപ്പുക്കുട്ടൻ മുഖ്യപ്രഭാഷണവും പ്രഫ. വി. രമേശ് ചന്ദ്രൻ അവാർഡ് വിതരണവും നടത്തും. 2.30നു സാഹിത്യസമ്മേളനം കെ.ആർ. മീര ഉദ്ഘാടനം ചെയ്യും. ഡോ. എം.ജി. ബാബുജി അധ്യക്ഷത വഹിക്കും
. ഡോ. ജോസി ജോസഫ് വിഷയം അവതരിപ്പിക്കും. അഞ്ചിനു സമാപനസമ്മേളനം നഗരസഭാ പ്രതിപക്ഷ നേതാവ് സി.എൻ. സത്യനേശൻ ഉദ്ഘാടനം ചെയ്യും. വായനശാലകൾ, വിദ്യാലയങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയക്ക് ഇളവ് അനുവദിക്കും. രാവിലെ 9.30 മുതൽ വൈകുന്നേരം ആറുവരെയാണു പുസ്തകമേള 22നു സമാപിക്കും.