പത്തനംതിട്ട: ശബരിമല ദർശനത്തിനെത്തിയ യുവതിയെ നാട്ടുകാർ തടഞ്ഞു. ചേർത്തല സ്വദേശിനി ലിബിയെയാണ് പത്തനംതിട്ട ബസ് സ്റ്റാൻഡിൽ തടഞ്ഞത്. പോലീസ് ഉടൻ സ്ഥലത്തെത്തി ലിബിയെ ഇവിടെനിന്നും മാറ്റി.
യുവതിക്കെതിരേ പ്രതിഷേധവുമായി വിശ്വാസികളായ സ്ത്രീകളും രംഗത്തെത്തി. അതേസമയം, ക്ഷേത്ര ദർശനത്തിൽനിന്നും പിൻമാറില്ലെന്ന് ലിബി മാധ്യമങ്ങളോട് പറഞ്ഞു. ലിബിയെ പോലീസ് വാഹനത്തിൽ പന്പയിലേക്ക് കൊണ്ടു പോകുമെന്നാണ് സൂചന.