പത്തനംതിട്ട: സന്നിധാനം നടപ്പന്തൽ വരെയെത്തിയശേഷം രഹനയും കവിതയും മടങ്ങിയതിനു പിന്നാലെ മല ചവിട്ടാനുറച്ച് മറ്റൊരു യുവതികൂടി രംഗത്ത്. കഴക്കൂട്ടം സ്വദേശിയായ നാൽപ്പത്താറുകാരി മേരി സ്വീറ്റിയാണ് മലകയറാൻ പന്പയിൽ എത്തിയത്. എന്നാൽ പ്രതിഷേധം ശക്തമാണെന്നും സുരക്ഷ നൽകാൻ സാധിക്കില്ലെന്നും പോലീസ് അറിയിച്ചതിനെ തുടർന്ന് ഇവർ പിൻവാങ്ങി.
മതവികാരം വ്രണപ്പെടുത്തി: ലിബിക്കെതിരേ പോലീസ് കേസെടുത്തു
പത്തനംതിട്ട: ചേർത്തല സ്വദേശി ലിബിക്കെതിരേ പോലീസ് കേസെടുത്തു. മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ബിജെപിയാണ് ഇവർക്കെതിരേ പരാതി നൽകിയത്.
ഫേസ്ബുക്കിലൂടെ മതവികാരം വ്രണപ്പെടുത്താൻ ശ്രമിച്ചെന്നാണ് ലിബിക്കെതിരേയുള്ള പരാതി. സുപ്രീം കോടതി വിധിയെ തുടർന്ന് കഴിഞ്ഞ ദിവസം ശബരിമല ദർശനത്തിനെത്തിയ ലിബിയെ പത്തനംതിട്ടയിൽ നാട്ടുകാർ തടഞ്ഞിരുന്നു.