മുംബൈ: 2019 സാന്പത്തിക വർഷത്തിലെ നാലാം പാദത്തിൽ എൽഐസി ഹൗസിംഗ് ഫിനാൻസിന്റെ മൊത്ത ലാഭം 17 ശതമാനം വളർച്ച നേടി 693.58 കോടി രൂപയിലെത്തി. പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 20 ശതമാനം ഉയർന്ന് 4655 കോടിയിലെത്തി.നാലാം പാദത്തിൽ പലിശ ഇനത്തിലുള്ള മൊത്ത വരുമാനം 21 ശതമാനം ഉയർന്ന് 1201 കോടിയായി.
വായ്പാ ഇനങ്ങളിൽ 16ശതമാനം വളർച്ച നേടി 194646 കോടിയായി. 2019 സാന്പത്തിക വർഷത്തിലെ നാലാം പാദത്തിൽ ഭവന വായ്പാ വിതരണത്തിൽ 18 ശതമാനം വർധനയുണ്ടായി. 380 ശതമാനം ലാഭവിഹിതമാണ് ബോർഡ് നിർദേശിക്കുന്നത്.
കഴിഞ്ഞ വർഷം ഇതേകാലയളവിലെ 2765.50 കോടിയെ അപേക്ഷിച്ച് 2019 മാർച്ച് 31 ന് അവസാനിച്ച വർഷത്തിൽ നികുതി അടയ്ക്കുന്നതിനു മുൻപുള്ള മൊത്ത ലാഭം (നെറ്റ് പ്രോഫിറ്റ് ബിഫോർ ടാക്സ്-പിബിടി) 3379.55 കോടിയാണ്. അതായത് 22% വളർച്ച. കഴിഞ്ഞ വർഷം ഇതേകാലയളവിലെ 2002.50 കോടിയെ അപേക്ഷിച്ച് നികുതി അടച്ച ശേഷമുള്ള മൊത്ത ലാഭം 2430.97 കോടിയാണ്.