തിരുവനന്തപുരം: ഇരു കൈകളുമില്ലാതെ കാലുകൾ കൊണ്ടുമാത്രം വാഹനമോടിക്കുക, അതിലുപരി ലൈസൻസ് സ്വന്തമാക്കുക എന്നത് ചിന്തിക്കാൻ പോലും പ്രയാസമാണ്. എന്നാൽ അത് പ്രാവർത്തികമാക്കിയിരിക്കുകയാണ് ജിലുമോള്‍ എന്ന കൊച്ചു മിടുക്കി.
അത്തരത്തിൽ ലൈസൻസ് കരസ്ഥമാക്കിയ ഏഷ്യയിലെ ആദ്യത്തെയും ലോകത്തെ രണ്ടാമത്തെയും ആളാണ് ജിലുമോൾ. മുഖ്യമന്ത്രി പിണറായി വിജയൻ ജിലുമോൾക്ക് ഡ്രൈവിംഗ് ലൈസന്‍സ് കൈമാറി.
വളരെ ചെറുപ്പത്തിൽ തന്നെ ജിലുമോൾക്ക് മാതാപിതാക്കളെ നഷ്ടമായി. അവിടുന്നിങ്ങോട്ട് ജിലുമോളുടെ കഠിന പ്രയത്നമാണ് ഉയരങ്ങൾ കീഴടക്കാൻ ജിലുമോൾക്ക് സാധിക്കുന്നത്. വി ഐ ഇന്നവേഷന്‍സ് എന്ന സ്ഥാപനമാണ് കാലുകള്‍ മാത്രം ഉപയോഗിച്ച് ഡ്രൈവ് ചെയ്യാന്‍ കഴിയുന്ന വിധം ആവശ്യമായ വോയിസ് കണ്ട്രോള് സംവിധാനം ഉള്‍പ്പെടെ ജിലുമോളിന്റെ കാറിൽ സജ്ജമാക്കിയിരിക്കുന്നത്.
ജിലുമോളുടെ സന്തോഷത്തിൽ പങ്കുചേർന്നു കൊണ്ട് ഫേസ്ബുക്ക് പോസ്റ്റുമായി മന്ത്രി എം. ബി രാജേഷ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം…
ഇരു കൈകളുമില്ലാതെ കാലുകൾ കൊണ്ടുമാത്രം വാഹനമോടിക്കുക. മാത്രമല്ല ലൈസൻസും കരസ്ഥമാക്കുക. അങ്ങനെ ലൈസൻസ് കരസ്ഥമാക്കിയ ഏഷ്യയിൽ ആദ്യത്തെയും ലോകത്തെ രണ്ടാമത്തെയും ആളാണ് ജിലുമോൾ.
നിശ്ചയ ദാർഢ്യത്തിന്റെ പര്യായം എന്ന് വിശേഷിപ്പിക്കാവുന്ന പെൺകുട്ടി. ജിലുമോൾക്ക് ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമായ ഡ്രൈവിംഗ് ലൈസൻസ് മുഖ്യമന്ത്രി കൈമാറി. കാലുകൊണ്ട് തന്നെയാണ് ജിലുമോൾ മുഖ്യമന്ത്രിയിൽ നിന്ന് ലൈസൻസ് സ്വീകരിച്ചതും.
മുഖ്യമന്ത്രിയെ കണ്ട് ലൈസൻസ് ലഭിക്കാനുള്ള ആഗ്രഹവും ഇക്കാര്യത്തിലെ തടസങ്ങളും മുൻപ് ജിലുമോൾ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ആവശ്യമായ നിർദ്ദേശങ്ങൾ മുഖ്യമന്ത്രി നൽകുകയും നിയമപരവും സാങ്കേതികവുമായ എല്ലാ തടസ്സങ്ങളും മാറ്റാൻ സംസ്ഥാന ഭിന്നശേഷി കമ്മീഷനും ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരും സജീവമായി ഇടപെടുകയും ചെയ്തു.
വി ഐ ഇന്നവേഷന്‍സ് എന്ന സ്ഥാപനമാണ് കാലുകള്‍ മാത്രം ഉപയോഗിച്ച് ഡ്രൈവ് ചെയ്യാന്‍ കഴിയുന്ന വിധം ആവശ്യമായ വോയിസ് കണ്ട്രോള് സംവിധാനം ഉള്‍പ്പെടെ ജിലുമോളിന്റെ കാറിൽ സജ്ജമാക്കിയിരിക്കുന്നത്.
ഇതെല്ലാമായപ്പോൾ ഇന്ന് ജിലുമോളിന്റെ സ്വപ്നം സഫലമായി. ചെറുപ്പത്തിൽ തന്നെ മാതാപിതാക്കളെ നഷ്ടമായ ജിലുമോൾ എല്ലാ വെല്ലുവിളികളെയും മറികടക്കാൻ കാണിച്ച ദൃഢനിശ്ചയവും ആത്മവിശ്വാസവും ആവേശകരമാണ്. കൂടുതൽ ഉയരങ്ങളിലേക്ക് ജിലുമോൾ കുതിക്കട്ടെ. എല്ലാ ആശംസകളും. സർക്കാർ കൂടെയുണ്ട്. പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.