കാമുകന്റെ മുഖം ആസിഡൊഴിച്ച് വികൃതമാക്കിയ സ്വകാര്യ ആശുപത്രിയിലെ നഴ്സ് അറസ്റ്റില്‍. ബംഗളൂരു വിക്രം ആശുപത്രിയിലെ നഴ്സ് ലിഡിയ (26) ആണ് അറസ്റ്റിലായത്. വസ്ത്രവ്യാപാരിയായ ജയകുമാറാണ് (32) ആക്രമണത്തിന് ഇരയായത്. വിജയ്നഗറിലായിരുന്നു സംഭവം. ജയകുമാറും ലിഡിയയും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. എന്നാല്‍ അടുത്തിടെ ജയകുമാര്‍ മറ്റൊരു വിവാഹത്തിന് ശ്രമിച്ചതാണ് പ്രകോപനത്തിന് കാരണമായത്. തന്നെ വിവാഹം കഴിക്കണമെന്ന് ലിഡിയ അഭ്യര്‍ഥിച്ചെങ്കിലും ജയകുമാര്‍ നിലപാട് മാറ്റാന്‍ തയാറായില്ല.
അവസാനമായി കാര്യങ്ങള്‍ കണ്ടു സംസാരിക്കണമെന്ന് ലിഡിയ ആവശ്യപ്പെട്ടതോടെ ജയകുമാര്‍ സംഭവദിവസം വൈകുന്നേരം വിജയ്നഗറിലെ ക്ഷേത്രത്തിനടുത്തെത്തി. സുന്ദരിയായി വസ്ത്രം ധരിച്ച് ലിഡിയയും എത്തി. ബന്ധം വേര്‍പ്പെടുത്തരുതെന്നും തനിക്ക് ഇപ്പോഴും ജയകുമാറിനെ ഇഷ്ടമാണെന്നും ലിഡിയ പറഞ്ഞുനോക്കി. എന്നാല്‍ തനിക്കു കൂടുതല്‍ മെച്ചമുള്ള ആലോചനയാണ് വന്നിരിക്കുന്നതെന്ന് യുവാവ് മറുപടി നല്കി. ഇതോടെ കോപാകുലയായ യുവതി ആദ്യം കാമുകന്റെ മുഖത്തടിച്ചു. പിന്നെ കൈയിലിരുന്ന ആസിഡ് പെണ്‍കുട്ടി ജയകുമാറിന്റെ മുഖത്തേക്ക് സ്പ്രേ ചെയ്യുകയായിരുന്നു. ആശുപത്രിയില്‍ നിന്നു കൈക്കലാക്കിയ ബാത്ത്റൂം ക്ലീന്‍ ചെയ്യുന്ന ആസിഡാണ് യുവതി കാമുകനുനേരെ ഉപയോഗിച്ചത്. ലിഡിയ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്.
2011 മുതല്‍ ലിഡിയയും ജയകുമാറും തമ്മില്‍ തീവ്രപ്രണയത്തിലായിരുന്നു. എന്നാല്‍ വീട്ടുകാര്‍ ബന്ധത്തിന് എതിരായിരുന്നു താനും. ഇരുവരും വ്യത്യസ്ത മതവിഭാഗങ്ങളിലുള്ളവരായിരുന്നു. വീട്ടുകാരുടെ എതിര്‍പ്പിന് കാരണവും ഇതുതന്നെയായിരുന്നു. മതം മാറിയാല്‍ മാത്രമേ ലിഡിയയെ വിവാഹം കഴിക്കാനാകുവെന്ന് ജയകുമാര്‍ നിലപാടെടുത്തതാണ് ഇരുവരും തമ്മില്‍ തെറ്റാന്‍ കാരണം. എന്തായാലും ലിഡിയയുടെ ആസിഡ് പ്രയോഗത്തിന്റെ വാര്‍ത്ത ദേശീയമാധ്യമങ്ങളില്‍ വരെ ചര്‍ച്ചയായിരിക്കുകയാണ്.