തിരുവനന്തപുരം: ലൈഫ് മിഷൻ പദ്ധതിയിൽ ഗുരുതര ആരോപണം ഉയർന്നിട്ടും അന്വേഷണം നടത്തുന്നതിൽ സംസ്ഥാന സർക്കാർ ഗുരുതര വീഴ്ച വരുത്തിയെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.
കോടികളുടെ കോഴ ഇടപാട് നടന്നെന്ന് മന്ത്രിമാരും മാധ്യമ ഉപദേഷ്ടാവും പറഞ്ഞ സംഭവത്തിൽ സിബിഐ അന്വേഷണം നടത്തുന്നത് എങ്ങനെ രാഷ്ട്രീയ പ്രേരിതമാകുമെന്നും ഉമ്മൻ ചാണ്ടി ചോദിച്ചു.