തിരുവനന്തപുരം: പാവപ്പെട്ടവന് കിടപ്പാടം നൽകുന്ന പദ്ധതിയുമായി സഹകരിക്കാനുള്ള നന്മ അനിൽ അക്കരഎംഎൽഎയ്ക്ക് ഇല്ലാതെ പോയതാണ് വടക്കാഞ്ചേരി നേരിട്ട കെടുതികളിലൊന്നെന്ന് മന്ത്രി എ.സി മൊയ്തീൻ. ഫേസ്ബുക്ക് പോസ്റ്റിലാണ് മന്ത്രിയുടെ വിമർശനം.
കോൺഗ്രസ്- ബിജെപി ഇരട്ടകളുടെ അവിഹിത കൂട്ടുകെട്ടിന് ചൂട്ട് കത്തിച്ച് മുമ്പേ നടക്കാനുള്ള ശ്രമമാണ് അനിൽ അക്കര നടത്തിയതെന്ന് മന്ത്രി പറഞ്ഞു. പാവപ്പെട്ടവന് ഒരു തണൽ എന്ന സ്വപ്നത്തിന് മേൽ തീത്തൈലം കോരി ഒഴിച്ചത് ആരാണെന്ന് വടക്കാഞ്ചേരിക്കാർ മനസിലാക്കിയിട്ടുണ്ട്.
മണ്ഡലത്തിലെ പാവപ്പെട്ടവരെ വഞ്ചിച്ച്, ഇപ്പോൾ മുതലക്കണ്ണീർ ഒഴുക്കുന്ന ഈ ജനപ്രതിനിധി നാടിനോട് തന്റെ തെറ്റ് ഏറ്റ് പറഞ്ഞ് മാപ്പ് ചോദിക്കണമെന്നും എ.സി മൊയ്തീൻ ആവശ്യപ്പെട്ടു.