വടക്കാഞ്ചേരി: ലൈഫ് മിഷന്റെ വടക്കാഞ്ചേരിയിലെ ഫ്ലാറ്റ് നിർമാണം സമയ ബന്ധിതമായി പൂർത്തീകരിക്കുന്നതിന് അവശ്യമായ എല്ലാ സഹായങ്ങളും നൽകുന്നതിന് നഗരസഭ കൗണ്‍സിൽ യോഗം തീരുമാനിച്ചു. കൗണ്‍സിൽ യോഗത്തിൽ ചെയർപേഴ്സണ്‍ ശിവപ്രിയ സന്തോഷ് അധ്യക്ഷയായി.
നഗരസഭ കൗണ്‍സിൽ ഏകകണ്ഠമായി തന്നെയാണ് ഫ്ലാറ്റ് സംബന്ധിച്ച എല്ലാ തീരുമാനങ്ങളും എടുത്തത്. കഴിഞ്ഞ ദിവസം ഫ്ലാറ്റ് നിർമാണത്തിന് ഫയർ എൻഒസി ലഭിച്ചിട്ടില്ല എന്ന് പ്രതിപക്ഷ അംഗങ്ങൾ ആക്ഷേപം ഉന്നയിച്ചിരുന്നു.
പെർമിറ്റ് അനുവദിച്ചിട്ടുള്ള സമയത്തെ കെ എം ബി ആർ റൂൾസ് പ്രകാരം, 1000 ചതുരശ്ര അടി അടിത്തറ വിസ്തീർണമുള്ള കെട്ടിടങ്ങൾകും 15 മീറ്റർ ഉയരമുള്ള കെട്ടിങ്ങൾക്കും മാത്രമേ ആവശ്യം ആയി വരുന്നുള്ളു.
ലൈഫ് മിഷൻ നൽകിയ പ്ലാൻ നഗരസഭയിൽ നിന്നും അനുമതി നൽകിയിട്ടുണ്ട്. അതിനു ജില്ലാ ടൗണ്‍ പ്ലാനറുടെ അനുമതി ലഭിച്ചിട്ടുണ്ട്.ഫ്ലാറ്റ് കെട്ടിടത്തിന്റെ നിർമാണം ലൈഫ് മിഷന്റ എൻജിനീയർമാർ ആണ് പരിശോധിക്കുന്നത്
എങ്കക്കാട് ശ്മശാനത്തിനുള്ള ഡീറ്റെയിൽഡ് പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കുന്നതിനും, സോയിൽ ടെസ്റ്റ് ചെയ്യുന്നതിനും വടക്കാഞ്ചേരി പുഴയോരത്ത് സീവറേജ് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കുന്നതിനു സോയിൽ ടെസ്റ്റ് നടത്തുന്നതിനും കൗണ്‍സിൽ യോഗം തീരുമാനിച്ചു.
വടക്കാഞ്ചേരി ഗ്രൗണ്ട് നിർമാണം ആരംഭിക്കുന്നതിന് വേണ്ടി ജില്ലാ ജില്ലാ സർവേ സൂപ്രണ്ട് വില്ലേജ് ഓഫീസർമാർ ബന്ധപ്പെട്ട കൗണ്‍സിലർമാർ എന്നിവരുടെ യോഗം വിളിച്ചു ചേർക്കുന്നതിനും തീരുമാനിച്ചു.
അത്താണിയിൽ ജനകീയ ഹോട്ടൽ ആരംഭിക്കുന്നതിന് സ്ഥലം കുടുംബശ്രീക്ക് അനുവദിക്കുന്നതിനും സ്ട്രീറ്റ് ലൈറ്റുകൾ മെയിന്റൻസ് ചെയ്യുന്നതിനും യോഗം തീരുമാനിച്ചു.
വൈസ് ചെയർമാൻ എം. ആർ. സോമ നാരായണൻ, സ്ഥിരം സമിതി അധ്യക്ഷൻ മാരായ എം. ആർ. അനൂപ് കിഷോർ, എൻ. കെ. പ്രമോദ് കുമാർ, ജയ പ്രീത മോഹനൻ, ലൈലാനസീർ, എന്നിവർ അവതരിപ്പിച്ചു.