ലൈ​ഫ് മി​ഷ​ൻ വീ​ടു​ക​ളു​ടെ നി​ർ​മാ​ണം: 22,500 ലൈ​ഫ് ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി 350 കോ​ടി അ​നു​വ​ദി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ലൈ​ഫ് മി​ഷ​ൻ വീ​ടു​ക​ളു​ടെ നി​ർ​മ്മാ​ണ​ത്തി​ന് 350 കോ​ടി രൂ​പ കൂ​ടി അ​നു​വ​ദി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ 22,500 ലൈ​ഫ് ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കു വീ​ട് നി​ർ​മ്മാ​ണ​ത്തി​ന് ന​ൽ​കാ​ൻ ആ​വ​ശ്യ​മാ​യ വാ​യ്പാ വി​ഹി​ത​മാ​ണ് അ​നു​വ​ദി​ച്ച​ത്. ഇ​വ​ർ​ക്കു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​ർ വി​ഹി​ത​വും ല​ഭി​ക്കും. ഇ​ന്നു​മു​ത​ൽ തു​ക വി​ത​ര​ണം ചെ​യ്യാ​നാ​വു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നു മ​ന്ത്രി എം.​ബി. രാ​ജേ​ഷ് അ​റി​യി​ച്ചു.

2022ൽ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ലൈ​ഫ് ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി 1448.34 കോ​ടി രൂ​പ​യു​ടെ വാ​യ്പ എ​ടു​ക്കാ​നാ​ണ് സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി​യ​ത്. ഇ​തി​ൽ സ​ർ​ക്കാ​ർ 1000 കോ​ടി​യു​ടെ ഗാ​ര​ന്‍റി ന​ൽ​കു​ക​യും തു​ക മു​ന്പ് ത​ന്നെ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് കൈ​മാ​റു​ക​യും ചെ​യ്തി​രു​ന്നു.

69,217 പേ​ർ​ക്കാ​ണ് തു​ക വി​ത​ര​ണം ചെ​യ്ത​ത്. സം​സ്ഥാ​ന സ​ർ​ക്കാ​ർ വി​ഹി​ത​വും ഇ​വ​ർ​ക്ക് ന​ൽ​കി​യി​ട്ടു​ണ്ട്. ബാ​ക്കി​യു​ള്ള 448.34 കോ​ടി രൂ​പ​യു​ടെ ഗാ​ര​ന്‍റി സ​ർ​ക്കാ​ർ ന​ൽ​കി​യ​തി​നെ തു​ട​ർ​ന്നാ​ണ് ഇ​പ്പോ​ൾ തു​ക അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.

ആ​വ​ശ്യ​ത്തി​ന് അ​നു​സ​രി​ച്ച് ബാ​ക്കി തു​ക​യും അ​നു​വ​ദി​ക്കും. ഇ​തി​ന് പു​റ​മെ ന​ഗ​ര​സ​ഭ​ക​ൾ​ക്കാ​യി 217 കോ​ടി രൂ​പ കൂ​ടി ല​ഭ്യ​മാ​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​നം അ​ന്തി​മ ഘ​ട്ട​ത്തി​ലാ​ണ്. ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ ഈ ​തു​ക കൂ​ടി ല​ഭ്യ​മാ​ക്കാ​നാ​വു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

Related posts

Leave a Comment