പി​ടി​മു​റു​ക്കാ​ന്‍ ഇ​ഡി; ലൈഫ് മിഷൻ അഴിമതിയിൽ യു​വി ജോ​സ്ചോദ്യം ​ചെ​യ്യ​ലി​നു ഹാ​ജ​രാ​യി


കൊ​ച്ചി: ലൈ​ഫ് മി​ഷ​ന്‍ സി​ഇ​ഒ യു.​വി. ജോ​സ് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​നു (ഇ​ഡി) മു​ന്നി​ൽ ചോ​ദ്യം​ചെ​യ്യ​ലി​നു ഹാ​ജ​രാ​യി. ഇ​ന്നു രാ​വി​ലെ​യാ​ണ് അ​ദേ​ഹം ഇ​ഡി​യു​ടെ കൊ​ച്ചി ഓ​ഫീ​സി​ല്‍ എ​ത്തി​യ​ത്.

യു.​വി. ജോ​സി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ല്‍ ശി​വ​ശ​ങ്ക​റി​നേ​യും ചോ​ദ്യം ചെ​യ്യു​മെ​ന്നാ​ണു സൂ​ച​ന. യൂ​ണി​ടാ​ക്കി​ന് ലൈ​ഫ് മി​ഷ​ന്‍ ഫ്ലാ​റ്റ് നി​ര്‍​മാ​ണ​ത്തി​ല്‍ ക​രാ​ര്‍ ന​ല്‍​കാ​ന്‍ സ​മ്മ​ര്‍​ദം ചെ​ലു​ത്തി​യ​ത് ശി​വ​ശ​ങ്ക​റാ​ണെ​ന്ന സൂ​ച​ന ല​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണു വീ​ണ്ടും ചോ​ദ്യം ചെ​യ്യു​ന്ന​തെ​ന്നാ​ണു പു​റ​ത്തു​വ​രു​ന്ന വി​വ​ര​ങ്ങ​ള്‍.

വ​ട​ക്കാ​ഞ്ചേ​രി ഫ്ലാ​റ്റ് നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​ബി​ഐ​യും യു.​വി. ജോ​സി​നെ നേ​ര​ത്തെ ചോ​ദ്യം ചെ​യ്തി​രു​ന്നു.സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നു​വേ​ണ്ടി ലൈ​ഫ് മി​ഷ​ന്‍ സി​ഇ​ഒ എ​ന്ന നി​ല​യി​ല്‍ റെ​ഡ് ക്ര​സ​ന്‍റു​മാ​യി ക​രാ​റി​ല്‍ ഒ​പ്പി​ട്ട​ത് യു.​വി. ജോ​സാ​യി​രു​ന്നു.

ലൈ​ഫ് മി​ഷ​ന്‍ പ​ദ്ധ​തി​ക്ക് ക​മ്മീ​ഷ​ന്‍ ന​ല്‍​കു​ന്ന​തി​നാ​യി യു​ണി​ടാ​ക് എം​ഡി സ​ന്തോ​ഷ് ഈ​പ്പ​ന്‍ വാ​ങ്ങി​യ ആ​റ് ഐ​ഫോ​ണി​ല്‍ ഒ​ന്ന് ശി​വ​ശ​ങ്ക​റി​ന് ന​ല്‍​കി​യി​രു​ന്നു എ​ന്ന് ഇ​ഡി ക​ണ്ടെ​ത്തി​യി​രു​ന്നു.

ലൈ​ഫ് മി​ഷ​ന്‍ ക​രാ​റി​ല്‍ ശി​വ​ശ​ങ്ക​റി​ന്‍റെ പ​ങ്ക് സം​ബ​ന്ധി​ച്ച കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ അ​റി​യു​ക​യാ​ണ് ഇ​ഡി​യു​ടെ ല​ക്ഷ്യം. ഏ​ഴ് ദി​വ​സ​ത്തെ ക​സ്റ്റ​ഡി​യി​ലാ​ണു ശി​വ​ശ​ങ്ക​റി​നെ കോ​ട​തി വി​ട്ടി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment