ഐറ്റം നമ്പരുകളിലൂടെ സിനിമലോകത്ത് ഏകദേശം രണ്ടു പതിറ്റാണ്ട് കാലഘട്ടം മിന്നിത്തിളങ്ങിയ താരമാണ് സുജ വരുണി.
അനില് സി മേനോന് സംവിധാനം ചെയ്ത് മലയാളികളുടെ പ്രിയനടന് കലാഭവന് മണി നായകനായി 2005 ല് പുറത്തിറങ്ങിയ ബെന് ജോണ്സണ് എന്ന സിനിമയിലെ സോനാ സോനാ നീ ഒന്നാം നമ്പര് എന്ന ഗാനം കേള്ക്കുകയും ആസ്വദിക്കുകയും ചെയ്യാത്ത മലയാളികള് ഉണ്ടാകില്ല.
സൂപ്പര് ഹിറ്റ് ഐറ്റം സോങ്ങായ സോനാ സോനാ എന്ന ഈ ഗാനത്തിലൂടെയാണ് സുജ വരുണി എന്ന നടി മലയാള സിനിമയില് ശ്രദ്ധ നേടുന്നത്.
2002 ല് പുറത്തിറങ്ങിയ പ്ലസ് ടു എന്ന തമിഴ് ചിത്രത്തിലൂടെ ആയിരുന്നു സിനിമാ അഭനയ രംഗത്തേക്കുള്ള സുജയുടെ അരങ്ങേറ്റം.
മലയാളത്തിലും കന്നഡയിലും തെലുങ്കിലും തമിഴിലുമായി നിരവധി സിനിമകളില് അഭിനയിച്ചിട്ടുള്ള നടി കൂടിയാണ് സുജ വരുണി.
ഇല്ലസു പുതുസു രാവുസ്സു, കസ്തൂരി മാന്, ഉള്ള കാതല്, നാളൈ, സത്രു എന്നിങ്ങനെ നിരവധി തമിഴ് സിനിമകളില് താരം അഭിനയിച്ചിട്ടുണ്ട്.
കൂടാതെ, ബെന് ജോണ്സണിലെ വേഷത്തിനു ശേഷം, പൊന്മുടി പുഴയോരം, ചാക്കോ രണ്ടാമന്, ബ്ലാക്ക് കാറ്റ്, മുല്ല എന്നിങ്ങനെ നിരവധി മലയാളം സിനിമകളില് സെപ്ഷ്യല് റോളുകളും ചെയ്തിട്ടുണ്ട്.
2009 ല് പുറത്തിറങ്ങിയ സുരേഷ് ഗോപി നായകനായി അഭിനയിച്ച ബ്ലാക്ക് ഡാലിയ എന്ന ചിത്രത്തിലെ ഒരു നല്ല വേഷം ചെയ്യാന് സുജയ്ക്ക് കഴിഞ്ഞു.
പിന്നീട് 2017 ല് ഇറങ്ങിയ അച്ചായന്സ് എന്ന മലയാള സിനിമയില് പഞ്ചമി എന്ന പോലീസ് ഓഫീസറുടെ വേഷത്തിലെത്തി മലയാളികളെ ഞെട്ടിക്കുകയും ചെയ്തു.
അടുത്തിടെ ദൃശ്യം 2ന്റെ കന്നഡ പതിപ്പിലും സുജ വരുണി അഭിനയിച്ചിരുന്നു. കൂടാതെ ബിഗ് ബോസ് തമിഴില് മത്സരാര്ത്ഥി കൂടി ആയിരുന്നു സുജ വരുണ്. പ്രശസ്ത ചലച്ചിത്ര താരമായ ശിവാജി ദേവിനെ ആണ് സുജ വരുണ് വിവാഹം ചെയ്തിരിക്കുന്നത്.
ഇന്ത്യന് സിനിമയിലെ തന്നെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ നടികര് തിലകം ശിവാജി ഗണേശന്റെ ചെറുമകനും തമിഴിലെ പ്രശസ്ത നിര്മ്മാതാവും നടനുമായ രാംകുമാര് ഗണേശന്റെ മകനുമാണ് ശിവാജി ദേവ്.
നീണ്ട പ്രണയത്തിന് ഒടുവില് 2018 നവംബറില് ഇരുവരും വിവാഹം ചെയ്ത ഇവര്ക്ക് അദ്വൈത് എന്നൊരു മകനുമുണ്ട്.
2008 ല് പുറത്തിറങ്ങിയ എ വെങ്കിടേഷ് സംവിധാനം ചെയ്ത സിങ്കക്കുട്ടി തമിഴ് സിനിമയിലൂടെയാണ് ശിവാജി ദേവ് തമിഴ് സിനിമ രംഗത്തേക്ക് എത്തുന്നത്.
ജൂനിയര് ശിവാജി ആയിട്ടാണ് തമിഴ് സിനിമ ദേവിനെ വരവേറ്റത്. പിന്നീടും മറ്റ് സിനിമകളിലും ഷോര്ട്ട് ഫിലിമുകളിലും ഇദ്ദേഹം അഭിനയിക്കുക ഉണ്ടായി.