ബാലതാരമായെത്തി പിന്നീട് മലയാള സിനിമയില്‍ സജീവസാന്നിദ്ധ്യമായ നടനാണ് വിജയകുമാര്‍. വില്ലനായും സഹനടനായുമെല്ലാം താരം തിളക്കമാര്‍ന്ന പ്രകടനമാണ് കാഴ്ച വെച്ചത്.
1973ല്‍ മാധവിക്കുട്ടി എന്ന സിനിമയിലെ കുഞ്ഞു താരമായെത്തിയ വിജയകുമാര്‍ പിന്നീട് 1987 ല്‍ ജംഗിള്‍ ബോയ് എന്ന സിനിമയിലും ഒരു ചെറിയ വേഷം ചെയ്തു.
1992 ല്‍ ഷാജികൈലാസ്-രണ്‍ജി പണിക്കര്‍ സുരേഷ് ഗോപി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ തലസ്ഥാനം എന്ന സിനിമയിലെ ഉണ്ണികൃഷ്ണന്‍ എന്ന കഥാപാത്രത്തിലൂടെ വിജയകുമാര്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്.
പിന്നീട് സിനിമയില്‍ ഏറെസജീവമായ താരം 120ലധികം മലയാളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
പ്രൊഡ്യൂസര്‍ എസ് ഹെന്‍ട്രിയുടെയും ലിസിയുടെയും മകനായി തിരുവനന്തപുരത്താണ് വിജയകുമാര്‍ ജനിച്ചത്.
അഭിനയത്തില്‍ മാത്രമല്ല എഡിറ്റിംഗ് രംഗത്തും നിര്‍മ്മാണത്തിലും വിജയകുമാര്‍ സജീവമായിരുന്നു. തിരുവനന്തപുരം സെയിന്റ് മേരീസ് സ്‌കൂളിലും മഹാത്മാ ഗാന്ധി കോളേജിലുമാണ് പഠിച്ചത്.
ബിനു ഡാനിയേല്‍ എന്ന യുവതിയെ താരം വിവാഹം കഴിച്ചു. ഇരുവര്‍ക്കും രണ്ടു പെണ്‍കുട്ടികളുണ്ട്. അര്‍ത്ഥനയും എല്‍സയും. നാള്‍ക്ക് ശേഷം വിജയകുമാര്‍ ബിനു ദമ്പതികള്‍ വേര്‍പിരിഞ്ഞു.
നടന്റെ മകള്‍ അര്‍ത്ഥനയും സിനിമയില്‍ സജീവമാണ്. അര്‍ത്ഥനയുടെ ആദ്യചിത്രം വിപിന്‍ദാസ് സംവിധാനം നിര്‍വ്വഹിച്ച് 2016ല്‍ പ്രദര്‍ശനത്തിനെത്തിയ ‘മുദ്ദുഗവു’ ആണ്.
സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷ് ആയിരുന്നു ചിത്രത്തിലെ നായകന്‍. ഈ ചിത്രത്തിനുശേഷം അര്‍ത്ഥന തമിഴിലേക്ക് കടന്നു. തമിഴ് ചിത്രത്തിനുപുറമെ തെലുങ്ക് ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.
സ്വന്തം കഴിവ് കൊണ്ട് സിനിമയില്‍ കയറിയ നടിയാണ് അര്‍ത്ഥന. അച്ഛന്റെ പേരില്‍ അറിയാന്‍ എനിക്ക് താല്പര്യമില്ല എന്നാണ് താരം പറഞ്ഞത്.
അച്ഛനും അമ്മയും വേര്‍പിരിഞ്ഞവരാണ്. ഇപ്പോള്‍ വിജയകുമാര്‍ എവിടെയാണെന്ന് പോലും ഞങ്ങള്‍ക്ക് അറിയില്ല എന്നും താരം പറഞ്ഞിരുന്നു.
വിജയകുമാറിന്റെ മകള്‍ അല്ലാ താന്‍ എന്നും ബിനുവിന്റെ മാത്രം മകളാണ് താന്‍ എന്നുമാണ് താരം പറയുന്നത്