മോഹന്‍ലാലിന്റെ അടക്കം നായികയായി തിളങ്ങി നില്‍ക്കേ പ്രണയത്തിനു വേണ്ടി സാഹസം, മൂന്നുവര്‍ഷത്തെ വാസത്തിനൊടുവില്‍ മടങ്ങിപ്പോക്ക്, നടി ഐശ്വര്യയുടെ ജീവിതത്തില്‍ സംഭവിച്ചത്

ദക്ഷിണേന്ത്യന്‍ സിനിമകളില്‍ ഒരുകാലത്ത് തിളങ്ങി നിന്ന നടിയായിരുന്നു ഐശ്വര്യ. മോഹന്‍ലാല്‍, വിക്രം, ചിരഞ്ജീവി തുടങ്ങി സൂപ്പര്‍ താരങ്ങളുടെ നായികയായിട്ടായിരുന്നു അക്കാലത്ത് ഐശ്വര്യ അഭിനയിച്ചിരുന്നത്.

എന്നാല്‍ പ്രണയം തലയ്ക്കു പിടിച്ചതോടെ കരിയറും വ്യക്തിജീവിതവും അപകടത്തിലാക്കി ഈ സുന്ദരി. മൂന്നു വര്‍ഷത്തെ ദാമ്പത്യത്തിനൊടുവില്‍ വിവാഹ മോചിതയായ ഐശ്വര്യ ഇപ്പോള്‍ സീരിയലുകളിലും സിനിമയില്‍ അമ്മ വേഷത്തിലും സജീവമാണ്.

സിനിമ പോലെ തന്നെയായിരുന്നു ഐശ്വര്യയുടെ ജീവിതവും. കാമുകന്‍ തന്‍വീറുമൊത്ത് ജീവിക്കാന്‍ ഐശ്വര്യ മതംമാറി. എന്നാല്‍ തന്‍വീറുമായുള്ള ബന്ധം അധികകാലം നീണ്ടു നിന്നില്ല. മൂന്നു വര്ഷം മാത്രം നീണ്ടു നിന്ന ആ ദാമ്പത്യം വേര്‍പിരിഞ്ഞു.

കൈകുഞ്ഞുമായി വീണ്ടും അമ്മയുടെ അരികിലേയ്ക്ക് താരം തിരിച്ചെത്തി. മകളുടെ നല്ല ഭാവി സ്വപ്നം കണ്ടു കൊണ്ട് ജീവിക്കാനും സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കുവാനും വീണ്ടും അഭിനയത്തില്‍ സജീവമായി.

നായികയില്‍ നിന്നും അമ്മ റോളുകളിലെയ്ക്ക് കാലത്തിന്റെ മാറ്റം അനുസരിച്ച് മാറിസഞ്ചരിച്ചു. ഇടക്കാലത്ത് സിനിമയില്‍ നിന്നും അകന്നു നിന്ന താരം വീണ്ടും തമിഴ് ടെലിവിഷന്‍ രംഗത്ത് സജീവമായി. ഇപ്പോള്‍ വീണ്ടും അമ്മ വേഷങ്ങളിലൂടെ തമിഴകത്ത് തിരക്കുള്ള താരമായി മാറുകയാണ്. നിരവധി ടിവി ഷോകളിലും അവര്‍ പങ്കെടുക്കുന്നുണ്ട്.

Related posts