മലയാളികള്ക്ക് ഏറെ പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണ് മോഹന്ലാല്-പ്രിയദര്ശന് കൂട്ടുകെട്ടില് പുറത്തിറങ്ങിയ കാക്കക്കുയില്
നാലുഭാഷകളിലായി പ്രേക്ഷകരുടെ മനം കീഴടക്കാന് ചിത്രത്തിനായി. കോമഡിക്ക് പ്രാധാന്യം നല്കിയായിരുന്നു ചിത്രം ഒരുക്കിയിരുന്നത്.
മോഹന്ലാല്-പ്രിയദര്ശന് കൂട്ടുകെട്ടില് പുറത്തിറങ്ങിയ ശ്രദ്ധേയ ചിത്രങ്ങളില് ഒന്നു കൂടിയായിരുന്നു കാക്കക്കുയില്.
ബോളിവുഡ് നായികയായ അര്സു ഗോവിത്രിക്കര് ആയിരുന്നു കാക്കകുയിലില് നായികയായി എത്തിയത്. അര്സുവിന്റെ ആദ്യ ചിത്രം കൂടിയായിരുന്നു ഇത്.
എന്നാല് നീണ്ട കരിയര് ഉണ്ടാക്കാന് താരത്തിന് സാധിച്ചില്ല. ഏതാനും ചിത്രങ്ങളില് കൂടി അഭിനയിച്ച ശേഷം താരം സിനിമ ജീവിതത്തില് നിന്ന് നീണ്ട ഇടവേളയെടുക്കുകയായിരുന്നു.
താരത്തിന്റെ കുടുംബജീവിതവും അത്ര ശോഭനമായിരുന്നില്ല. ബിസിനസ്മാനായ സിദ്ധാര്ഥ് സഭര്വാളിനെയാണ് താരം വിവാഹം ചെയ്തത്.
ഇരുവര്ക്കും അഷ്മാന് എന്നൊരു മകനും കൂടിയുണ്ട്. എന്നാല് കുടുംബ ബന്ധത്തിലെ താളപ്പിഴകള് മൂലം അര്സു തന്റെ ഭര്ത്താവിനെതിരെ 2019 ഫെബ്രുവരി 19 ന് ഗാര്ഹിക പീഡന കേസ് ഫയല് ചെയ്യുകയും തുടര്ന്ന് ഇരുവരും വിവാഹ മോചിതരാകുകയും ചെയ്തു.
മദ്യപാന ശീലത്തെച്ചൊല്ലിയുള്ള തര്ക്കം രൂക്ഷമായതായും കുടുംബ ബന്ധം തകരാനുള്ള കാരണമായി മാറിയിരുന്നു. ഇവരുടെ മകന് ആര്സുവിന് ഒപ്പമാണ് കഴിയുന്നത്.
മഹാരാഷ്ട്രയിലെ റായ്ഗഡിലെ പന്വേലില് ഒരു ചിത്പവന് ബ്രാഹ്മണ കുടുംബത്തില് പെട്ട അര്സു ഗോവിത്രിക്കര് മുംബൈയിലാണ് ജനിച്ചത്.
താരത്തിന്റെ മൂത്ത സഹോദരി അദിതി ഗോവിത്രികര് മികച്ച ഒരു നടിയും മോഡലും കൂടിയാണ്. തന്റെ പ്രാഥമിക വിദ്യാഭ്യാസം പൂര്ത്തിയാക്കിയ ആര്സു ഇലക്ട്രോണിക്സ്, ടെലികമ്മ്യൂണിക്കേഷന് എഞ്ചിനീയറിംഗ് ബിരുദം കരസ്ഥമാക്കുകയും ചെയ്തിരുന്നു.
എന്നാല് എഞ്ചിനീയറിംഗ് പശ്ചാത്തലം ഉണ്ടായിരുന്നിട്ടും തന്റെ സഹോദരി അദിതി ഗോവിത്രിക്കറിന്റെ നിര്ബന്ധപ്രകാരമാണ് മോഡലിഗിലേയ്ക്കും അഭിയനയ രംഗത്തേയ്ക്കും കടക്കുന്നത്.
ഹൃതിക് റോഷനൊപ്പമുള്ള താരത്തിന്റെ പരസ്യം ഏറെ ശ്രദ്ധ നേടികൊടുക്കുകയും ചെയ്തു. തുടര്ന്നാണ് 2001ല് കാക്കക്കുയിലിലൂടെ സിനിമയിലേക്ക് ചുവട് വയ്ക്കുന്നത്.
പിന്നീട് മറ്റ് ചിത്രങ്ങളിലും ടിവി ഷോകളില് ഏക് ലഡ്കി അഞ്ജനി സി ഘര് ഏക് സപ്ന, സിഐഡി, നാഗിന് 2 എന്നി പരമ്പരമ്പരകളിലും അഭിനയിച്ചു.
ഏറ്ററ്വും ഒടുവിലായി താരം പ്രേക്ഷകര്ക്ക് മുന്നിലേക്ക് എത്തിയത് നാഗിന് 2 എന്ന പാരമ്പരയിലൂടെയാണ്.