കാലില്‍ കടിച്ച പട്ടിയെ ‘കാലപുരിയ്ക്ക് അയച്ച്’ വിദ്യാര്‍ഥിനി; നാദാപുരത്ത് നടന്ന അസാധാരണ സംഭവം ഇങ്ങനെ

കോഴിക്കോട് നാദാപുരത്തു നടന്ന സംഭവമാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയമാകുന്നത്. തന്നെ കടിച്ച തെരുവുനായയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയാണ് പെണ്‍കുട്ടി ആളുകളെ ഞെട്ടിച്ചത്. ഈ വിദ്യാര്‍ഥിനിയടക്കം മൂന്നു പേര്‍ക്കാണ് തെരുവുനായയുടെ കടിയേറ്റത്.

വെള്ളിയാഴ്ച വൈകുന്നേരം ഇയ്യങ്കോട് വായനശാലയ്ക്ക് സമീപം വൈകീട്ടോടെയാണ് പട്ടിയുടെ ആക്രമണം നടന്നത്. മന്നമ്പത്ത് മുരളി(48), കുണ്ട്യാംവീട്ടില്‍ കുഞ്ഞാലി(65), പ്ലസ് ടു വിദ്യാര്‍ത്ഥിനി എന്നിവര്‍ക്കാണ് പരിക്കേറ്റത്.

അവസാനമായി കടി കിട്ടിയത് പ്ലസ് ടു വിദ്യാര്‍ഥിനിയ്ക്കായിരുന്നു. കാലില്‍ പിടിത്തമിട്ട പട്ടിയുടെ കഴുത്തില്‍ പ്രാണരക്ഷാര്‍ഥം പെണ്‍കുട്ടി മുറുകെപ്പിടിക്കുകയായിരുന്നു. തുടര്‍ന്ന് പിടിത്തം മുറുകിയതോടെ പട്ടിയുടെ ജീവന്‍ പോകുകയായിരുന്നു.

Related posts

Leave a Comment