മിനി സ്‌ക്രീനിലെ മിന്നും താരമായിരുന്ന ഗായത്രി അരുണ്‍ ഇപ്പോള്‍ എവിടെയെന്ന അന്വേഷണത്തിലാണ് ആരാധകര്‍. പരസ്പരം സീരിയലിലെ ദീപ്തി ഐപിഎസിലൂടെ മലയാളികളുടെയെല്ലാം മനസ്സില്‍ ഇടം നേടിയ ഗായത്രിയെ പരസ്പരത്തിനു ശേഷം സീരിയലില്‍ ആരും കണ്ടിട്ടില്ല.
അതുവരെ മലയാളികള്‍ കണ്ട് ശീലിച്ചിട്ടുള്ള സ്ഥിരം സീരിയല്‍ കണ്ണീര്‍പുത്രി ആയിരുന്നില്ല ഗായത്രി ഈ സീരിയലില്‍ അവതരിപ്പിച്ച ദീപ്തി എന്ന കഥാപാത്രം മലയാളികള്‍ അന്നേവരെ ഇത്രയും ബോള്‍ഡ് ആയ ഒരു സീരിയല്‍ കഥാപാത്രത്തെ കണ്ടിട്ടില്ലെന്ന് വേണം പറയാന്‍.
എന്നാല്‍ സീരിയല്‍ തീര്‍ന്നതിനു ശേഷം അവതാരകയായി ദീപ്തി എത്തിയിരുന്നു. ചില സിനിമയിലും അഭിനയിച്ചു.
സര്‍വോപരി പാലാക്കാരന്‍ എന്ന സീരിയലിലൂടെയാണ് ഗായത്രി സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. അതിനു ശേഷം ഓര്‍മ്മ, തൃശൂര്‍പൂരം എന്നെ ചിത്രങ്ങളിലും അഭിനയിച്ചു.
സിനിമയില്‍ നിന്ന് വേറെയും ഓഫറുകള്‍ വന്നിരുന്നുവെന്നും നല്ല ക്യാരക്ടര്‍ കിട്ടിയാല്‍ ചെയ്യുമെന്നും എന്നാല്‍ അതിനുവേണ്ടി ശ്രമിക്കുന്നില്ലെന്നും ഗായത്രി പറയുന്നു.
വണ്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടിക്ക് ഒപ്പമാണ് ഇപ്പോള്‍ ഗായത്രി അഭിനയിക്കുന്നത്. എന്നാല്‍ ബിഗ് സ്‌ക്രീനില്‍ അത്ര സജീവമല്ലാതിരുന്നിട്ടും മിനിസ്‌ക്രീനിലേക്ക് തിരികെയെത്താത്തതിന്റെ കാരണം ഇപ്പോള്‍ തുറന്നു പറയുകയാണ് ഗായത്രി ഇപ്പോള്‍.
”പരസ്പരം എന്ന സീരിയല്‍ ഒരു വന്‍ വിജയമായിരുന്നു ഒരുപാട് ആളുകള്‍ എന്നെ അതിലൂടെ തിരിച്ചറിഞ്ഞു ഇപ്പോളും എന്നെ ആളുകള്‍ കണ്ടാല്‍ വിളിക്കുന്നത് ദീപ്തി ഐ പി എസ് എന്നാണ് എനിക്ക് സമൂഹമാധ്യമങ്ങളില്‍ വരുന്ന കമന്റുകളില്‍ എല്ലാംതന്നെ ദീപ്തി എന്നാണ് എന്നെ അഭിസംബോധന ചെയ്യാറുള്ളത് അത്രയ്ക്കും പോപ്പുലര്‍ ആയിരുന്നു ആ കഥാപാത്രം.
എന്നാല്‍ പിന്നീട് സീരിയലുകളില്‍ ഒന്നും ഞാന്‍ അഭിനയിച്ചിട്ടില്ല. ധാരാളം ഓഫറുകള്‍ പിന്നീട് വന്നു പക്ഷെ അതൊന്നും ദീപ്തി പോലെ നല്ല കാമ്പുള്ള കഥാപാത്രമായിരുന്നില്ല വന്ന കഥാപാത്രങ്ങളെല്ലാം തന്നെ സ്ഥിരം നമ്മള്‍ കണ്ടുമടുത്ത കഥാപാത്രങ്ങളായിരുന്നു അതുകൊണ്ടാണ് താന്‍ പിന്നീട് സീരയല്‍ മേഖലയിലേക്ക് സജീവമാകാതെ പോയത്’. ഗായത്രി പറയുന്നു.
വണ്‍ എന്ന ചിത്രത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയ്ക്ക് ഒപ്പം പ്രധാന കഥാപാത്രത്തെയാണ് ഗായത്രി അവതരിപ്പിക്കുന്നത് അതിന്റെ സന്തോഷത്തിലാണ് താരമിപ്പോള്‍.