മലയാളികളുടെ സ്വന്തം സൗന്ദര്യറാണിയാണ് പാര്‍വതി ഓമനക്കുട്ടന്. 2008 ല്‍ മിസ് ഇന്ത്യ ടൈറ്റില്‍ വിന്നറായിരുന്ന പാര്‍വതി തുടര്‍ന്നു നടന്ന മിസ് വേള്‍ഡ് മത്സരത്തില്‍ ഫസ്റ്റ് റണ്ണറപ്പായിരുന്നു.
കേരളത്തില്‍ നിന്നും ലോക സൗന്ദര്യ മത്സരത്തില്‍ പങ്കെടുക്കാന്‍ പോയി ഫസ്റ്റ് റണ്ണറപ്പ് ആയി തിരിച്ചെത്തിയ ഈ ചങ്ങനാശ്ശേരിക്കാരിയെ മലയാളികള്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്.
മോഡലിംഗിലൂടെയാണ് പാര്‍വതി തന്റെ കരിയര്‍ ആരംഭിച്ചത്. പിന്നീട് സിനിമയിലേക്കുമിറങ്ങി.
ഹോളിവുഡിലായിരുന്നു പാര്‍വതിയുടെ തുടക്കം. യുണൈറ്റഡ് സിക്സ് എന്ന ചിത്രത്തിലാണ് താരം അഭിനയിച്ചത്. എന്നാല്‍ ചിത്രം വിജയിച്ചില്ല.
ഇതിന് ശേഷം സൗത്ത് ഇന്ത്യന്‍ സിനിമകളിലേക്ക് ചേക്കേറി. അജിത്തിന്റെ ബില്ല 2 ല്‍ അഭിനയിച്ചു.
എന്നാല്‍ ആ കഥാപാത്രത്തിനും കരിയര്‍ ബ്രേക്ക് കിട്ടിയില്ല. മലയാളത്തിലും അഭിനയിച്ചുവെങ്കിലും ഒന്നും ക്ലിക്കാവാതായതോടെ നടി അഭിനയത്തില്‍ നിന്നും പിന്മാറി.
ഇപ്പോള്‍ പാചകപരീക്ഷണങ്ങളിലാണ് താരം. പാചകം ചെയ്യുന്ന പാര്‍വതിയുടെ വീഡിയോകള്‍ക്ക് വലിയ പ്രശംസയാണ് സോഷ്യല്‍മീഡിയയില്‍ ലഭിക്കുന്നത്.
താനൊരു ഷെഫ് ആണെന്നും ജീവിക്കുന്നതും ഇഷ്ടപ്പെടുന്നതും ഭക്ഷണമാണെന്നും താരം ഇന്‍സ്റ്റഗ്രാം ബയോയില്‍ കുറിച്ചിട്ടുണ്ട്.