മലയാള സിനിമയില്‍ ജഗതിക്കു ശേഷം ആരെന്ന ചോദ്യത്തിന് ഏവരും പറയുക പാഷാണം ഷാജിയെന്ന പേരാകും. വെള്ളിമൂങ്ങയിലെ പഞ്ചായത്ത് പ്രസിഡന്റിന്റെ ഭര്‍ത്താവായി തിളങ്ങിയ ഷാജിയെന്ന സാജു നവോദയ്ക്ക് ഇപ്പോള്‍ തിരക്കോട് തിരക്കാണ്. സെറ്റില്‍നിന്ന് സെറ്റിലേക്കുള്ള ഓട്ടത്തിനിടയിലും വന്ന വഴി മറക്കാത്ത താരമാണ് സാജു. ദാരിദ്രത്തില്‍ വളര്‍ന്ന് വലിയ താരമായപ്പോഴും കിട്ടുന്ന പ്രതിഫലത്തിന്റെ ഒരുപങ്ക് അവശത അനുഭവിക്കുന്നവര്‍ക്ക് നല്കുന്ന പാഷാണത്തെ അധികമാര്‍ക്കും അറിയില്ല. 24-ാം വയസിലായിരുന്നു ഷാജി വീട്ടുകാരുടെ എതിര്‍പ്പുകള്‍ അവഗണിച്ചു സുഹൃത്തുക്കളുടെ പിന്തുണയോടെ രശ്മിയെ വിവാഹം കഴിച്ചത്. അന്ന് ഒരു കളി കഴിഞ്ഞാല്‍ കിട്ടുന്നത് അഞ്ഞൂറ് രൂപയായിരുന്നു. എന്നാല്‍ മിമിക്രിയുമായി ജീവിതം മുന്നോട്ട് പോവുകയില്ലെന്ന് മനസിലായതാടെ താന്‍ പെയിന്റിംഗ് പണിക്ക് പോവുമായിരുന്നെന്നുമാണ് പാഷണം ഷാജി പറയുന്നത്. പതിനഞ്ചു വര്‍ഷമായിരുന്നു താനും രശ്മിയും ഒറ്റമുറി വീട്ടില്‍ താമസിച്ചിരുന്നത്. അന്ന് സാമ്പത്തികമായി വലിയ ഞെരുക്കമായിരുന്നു. ശേഷം പണിക്ക് പോവാന്‍ തുടങ്ങിയതോടെയാണ് ഞങ്ങള്‍ വയറു നിറയെ ഭഷണം കഴിക്കാന്‍ തുടങ്ങിയിരുന്നതെന്നാണ് പാഷണം ഷാജി പറയുന്നത്. തങ്ങള്‍ അനുഭവിച്ച ബുദ്ധിമുട്ടുകള്‍ മുന്നിലുള്ളതിനാല്‍ കഷ്ടത അനുഭവിക്കുന്ന പാവങ്ങളെ സഹായിച്ചു കൊണ്ടാണ് ഷാജിയും ഭാര്യ രശ്മിയും ഇന്ന് ജീവിക്കുന്നത്. പണമായും അരിയായും തുടങ്ങി പലരീതിയിലാണ് മറ്റുള്ളവര്‍ക്ക് താങ്ങായി ഇരുവരും ജീവിക്കുന്നത്. സല്‍ക്കര്‍മ്മം ചെയ്യുകയെന്നത് എന്റെയും ഭാര്യയുടെയും തീരുമാനമാണ്. എനിക്കു ലഭിക്കുന്ന പ്രതിഫലത്തിന്റെ ഒരു ഭാഗമാണ് ഇതിനായി നീക്കിവയ്ക്കുന്ന്. വയനാട്ടിലെ ആദിവാസി കോളനികളില്‍ അരിഭക്ഷണമില്ലാതെ ഗോതമ്പ് കഴിച്ച് ജീവക്കുന്നവരുണ്ട്. അവരെ ഞങ്ങള്‍ കണ്ടിരുന്നു. ഓര്‍ഫനേജുകളിലും സഹായങ്ങള്‍ എത്തിക്കാറുണ്ട്്. പൊതുപരിപാടികള്‍ക്ക് എന്നെ വിളിച്ചാല്‍ പ്രതിഫലമില്ലെന്ന് സംഘാടകര്‍ പറയുമ്പോള്‍ പ്രതിഫലം ഇല്ലെങ്കില്‍ ഞാന്‍ നിര്‍ദ്ദേശിക്കുന്ന കുടുംബങ്ങള്‍ക്ക് രണ്ടു ചാക്ക് അരിവീതം കൊടുക്കണമെന്ന് സൂചിപ്പിക്കാറുണ്ട്. അടുത്ത കാലത്ത് മാരക രോഗം ബാധിച്ച ഒരു കുട്ടിക്ക് ചികിത്സയ്ക്കായി നല്ലൊരു സംഖ്യ വേണ്ടിവരുമെന്നും ഒരു സ്റ്റേജ് ഷോ നടത്തുകയാണെങ്കില്‍ കുട്ടിയുടെ ചികിത്സയ്ക്ക് ആവശ്യമായ സംഖ്യ സ്വരൂപിക്കാമെന്ന് സാമൂഹ്യപ്രവര്‍ത്തകരായ സുഭാഷും സഹോദരന് സുമേഷും എന്നോട് പറഞ്ഞിരുന്നു. അമൃത ഹോസ്പിറ്റലിലായിരുന്നു കുട്ടിക്ക് ചികിത്സ നല്‍കിയിരുന്നത്. ഷോ നടത്താന്‍ ഞങ്ങള്‍ തീരുമാനിച്ചു. അങ്ങനെ പഴന്തോട്ടം എന്ന സ്ഥലത്തുവച്ച് ഞങ്ങള്‍ 60 ആര്‍ട്ടിസ്റ്റുകള്‍ പ്രതിഫലം പറ്റാതെ ആ കുട്ടിക്കുവേണ്ടി സൗജന്യമായി പ്രോഗ്രാം അവതരിപ്പിച്ചു. പരിപാടി കഴിഞ്ഞതും അതേ വേദിയില്‍ വച്ചുതന്നെ പ്രോഗ്രാമിലൂടെ സ്വരൂപിച്ച അഞ്ചുലക്ഷ രൂപ കുട്ടിയുടെ അച്ഛനെ ഏല്‍പ്പിച്ചു. മിമിക്രി രംഗത്ത് അവശത അനുഭവിക്കുന്ന കലാകാരന്മാരെ സഹായിക്കാനും സാജു ഒപ്പമുണ്ട്.
Related posts
ജീവനേക്കാളേറെ സ്നേഹിച്ചവൾ ഷാരോണിന്റെ ജീവനെടുത്തു; ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചാൽ വിഷം നൽകി കൊലപ്പെടുത്തുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്നു എന്ന് കോടതി
തിരുവനന്തപുരം: പാറശാല ഷാരോൺ വധക്കേസിൽ പ്രതി ഗ്രീഷ്മയ്ക്ക് തൂക്കുകയർ വിധിച്ച കോടതി വിധിയുടെ വിശദാംശങ്ങൾ പുറത്ത്. ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചാൽ വിഷം...സേവിംഗ്സ് ബാങ്ക് അക്കൗണ്ടിലടക്കം ഇനിമുതൽ നോമിനി നിർബന്ധം; നിലവിലുള്ളതും പുതിയതുമായ എല്ലാ ഉപഭോക്താക്കൾക്കും നോമിനേഷൻ ഉറപ്പാക്കണമെന്നും നിർദേശം
കൊല്ലം: സേവിംഗ്സ് ബാങ്ക് അക്കൗണ്ട്, ഫിക്സഡ് ഡിപ്പോസിറ്റ്, സുരക്ഷിത ലോക്കർ തുടങ്ങിയവയിൽ നിക്ഷേപകർക്ക് നോമിനിയെ നിർബന്ധമാക്കി റിസർവ് ബാങ്ക് ഒഫ് ഇന്ത്യ....പപ്പും പൂടയും പോലുമില്ല കണ്ടുപിടിക്കാൻ… കോട്ടയത്ത് ഇറച്ചിക്കോഴി ലോറി മറഞ്ഞു; വന്നവരും പോയവരും കൈക്കലാക്കിയത് 1200 കോഴികളെ;കോഴിപെറുക്കൽ സോഷ്യൽമീഡിയയിൽ വൈറൽ
കോട്ടയം: ഇന്നലെ രാവിലെ നാഗമ്പടത്തുകൂടി പോയവര്‍ ഇറച്ചിക്കോഴികളുമായാണ് മടങ്ങിയത്. കൈയിലും ചാക്കിലും കാറിന്റെ ഡിക്കിയിലും സ്കൂട്ടറിലും ഓട്ടോറിക്ഷയിലുമൊക്കെയായി നാട്ടുകാര്‍ കോഴികളുമായി വീട്ടിലേക്ക്...