തെന്നിന്ത്യന്‍ സിനിമയിലെ തലയെടുപ്പുള്ള താരങ്ങളിലൊരാളാണ് നടി രാധിക ശരത്കുമാര്. ദക്ഷിണേന്ത്യന്‍ സിനിമയിലെ എല്ലാ ഭാഷകളിലെ പ്രമുഖ നടന്മാരുടെയെല്ലാം നായികയായി തിളങ്ങിയ സിനിമ ജീവിതമാണ് രാധികയുടേത്.
തെന്നിന്ത്യന്‍ സിനിമകളെക്കൂടാതെ ഹിന്ദിയിലും താരം മികവാര്‍ന്ന പ്രകടനമാണ് പുറത്തെടുത്തത്. ഇപ്പോള്‍ താരം സഹനടിയായി അമ്മ വേഷങ്ങളിലും മറ്റും സിനിമയില്‍ സജീവമാണ്. ഒരുപാട് അവാര്‍ഡുകളും താരത്തെ തേടിയെത്തിയിട്ടുണ്ട്.
തന്റെ വ്യക്തിജീവിതത്തില്‍ രാധിക മൂന്നു കല്യാണം കഴിച്ചിട്ടുണ്ട്. മലയാളത്തിന്റെ പ്രിയ നടന് പ്രതാപ് പോത്തന് ആണ് താരത്തിന് ആദ്യഭര്‍ത്താവ്.
പക്ഷേ ഈ ബന്ധം കൂടുതല്‍ നീണ്ടുനിന്നില്ല. ഒരു വര്‍ഷത്തില്‍ തന്നെ ഇവരെ വേര്‍പിരിയുകയായിരുന്നു. 1985 ല്‍ കല്യാണം കഴിച്ചവര്‍ തൊട്ടടുത്തവര്‍ഷം വിവാഹമോചിതരായി.
പിന്നീടാണ് ബ്രിട്ടീഷുകാരനായ റിച്ചാര്‍ഡ് ഹാര്‍ഡിയെ കല്യാണം കഴിക്കുന്നത്. ഇതില്‍ ഇവര്‍ക്കൊരു കുട്ടിയുമുണ്ടായി. പക്ഷെ ഈ ബന്ധവും കൂടുതല്‍ മുന്നോട്ട് പോയില്ല.
പിന്നീടാണ് തമിഴിലെ മുന്‍ നിര നടനായ ശരത് കുമാറുമായി താരം ഒന്നിക്കുന്നത്. ഇപ്പോള്‍ ഇവര്‍ സുഖ ജീവിതം നയിക്കുന്നു.
ശരത് കുമാറിന്റെ രണ്ടാം കല്യാണമാണിത്. ഇതിന് മുമ്പ് താരം ഛായ എന്ന സ്ത്രീയെ കല്യാണം കഴിച്ചിരുന്നു. ആ ബന്ധത്തില്‍ നടി വരലക്ഷ്മി ഉള്‍പ്പെടെ മൂന്നു കുട്ടികളുമുണ്ട്.
ശരത്കുമാറുമായി ഒന്നിക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് അടുത്തിടെ രാധിക ഒരഭിമുഖത്തില്‍ തുറന്നു പറഞ്ഞിരുന്നു.
താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ…ഞങ്ങള്‍ ആദ്യം നല്ല സുഹൃത്തുക്കളായിരുന്നു. ഞങ്ങള്‍ പരസ്പരം കാര്യങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും പറയാന്‍ തുടങ്ങി.
ഞങ്ങള്‍ പരസ്പരം ഒന്നിച്ചാല്‍ അത് നന്നായിരിക്കുമെന്ന് ഞങ്ങള്‍ക്ക് തോന്നി. അദ്ദേഹം ആ കാര്യം എന്നോട് പറയുകയും ചെയ്തു. അങ്ങനെയാണ് ഞങ്ങള്‍ ഒന്നിക്കുന്നത്.
എന്റെ മകന്റെ ഭാവിക്ക് അത് നല്ല തീരുമാനം എന്ന് എനിക്ക് തോന്നി. എന്റെ മകനെ അദ്ദേഹം സ്വന്തം മകനെപ്പോലെയാണ് നോക്കുന്നത്. അദ്ദേഹത്തിന്റെ മക്കളെ ഞാനും. ഇപ്പോള്‍ നല്ല രീതിയിലാണ് കുടുംബം മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. രാധിക പറയുന്നു.