ബാലചന്ദ്ര മേനോന് സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു 1993ല്‍ പുറത്തിറങ്ങിയ അമ്മയാണെ സത്യം. ചിത്രത്തില്‍ ആനിയും മുകേഷുമായിരുന്നു നായികാനായകന്മാരായെത്തിയത്.
എന്നാല്‍ ചിത്രത്തിന്റെ തമിഴ് റീമേക്കിനെക്കുറിച്ച് സംവിധായകന് ചിന്തിച്ചപ്പോള്‍ ആനി അതില്‍ നിന്നു പിന്മാറുകയായിരുന്നു.
തുടര്‍ന്ന് നായികയ്ക്കായുള്ള സംവിധായകന്റെ തിരച്ചില്‍ എത്തി നിന്നത് രുചിത പ്രസാദ് എന്ന പുതുമുഖ നടിയിലായിരുന്നു.
എന്നാല്‍ സംവിധായകനും ചിത്രത്തിലെ നടനും തമ്മില്‍ ഉണ്ടായ അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് സിനിമയുടെ ചിത്രീകരണം നിര്‍ത്തുകയും ചെയ്തു.
സിനിമയ്ക്ക് നല്കിയ പേര് ആയിരുന്നു കണ്ടേന് സീതയെ. കമലഹാസന് ആയിരുന്നു നായക സ്ഥാനത്ത്. മുടങ്ങിപ്പോയ ചിത്രീകരണം പിന്നീട് ആരംഭിക്കുവാനും കഴിഞ്ഞില്ല, അതുകൊണ്ടുതന്നെ കമലഹാസന്റെ നായികയായി തുടക്കം കുറിക്കാനുള്ള അവസരം നടിയ്ക്കു നഷ്ടമായി.
ബാംഗ്ലൂരില്‍ ജനിച്ചുവളര്‍ന്ന രുചിതക്ക് മോഡലിംഗ് ആയിരുന്നു താല്പര്യം. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിയഞ്ചില്‍ മിസ്സ് ബാംഗ്ലൂര്‍ ആയി നടിയെ തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു.
താന്‍ അഭിനയിച്ച ആദ്യചിത്രത്തിന്റെ ഷൂട്ടിംഗ് മുടങ്ങിയതോടുകൂടി നടി വിഷമത്തിലായിരുന്നു. എന്നാല്‍ രംഗോലി എന്ന കന്നട ചിത്രത്തിലൂടെ നടി സിനിമാ ലോകത്തേക്ക് പ്രവേശിച്ചു.
അതേ വര്‍ഷം തന്നെ ജെബിലമ്മ പെല്ലി എന്ന തെലുങ്ക് ചിത്രത്തിലൂടെ നടി തെലുങ്കിലും തന്റെ വരവറിയിച്ചു.
വലിയ വിജയമായിരുന്ന ചിത്രത്തില്‍ ഡബിള്‍ റോളില്‍ ആയിരുന്നു രുചിത എത്തിയത്. സിനിമയിലെ മധുരവാണി, ലക്ഷ്മി എന്നീ കഥാപാത്രങ്ങളെ നടി മികച്ചതാക്കുകയും പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു.
തൊണ്ണൂറ്റിയൊമ്പത്തില്‍ അര്ജ്ജുന് നായകന് ആയി എത്തിയ കണ്ണോടു കാണ്‍പതെല്ലാം എന്ന ചിത്രത്തിലൂടെ തമിഴിലും തുടക്കം കുറിച്ചു.
അധികം വൈകാതെ തന്നെ നടിയെ തേടി മലയാളത്തില്‍ നിന്നും അവസരം എത്തി. രണ്ടായിരത്തില്‍ ശശി ശങ്കര്‍ സംവിധാനം ചെയ്ത ദിലീപ് നായകന് ആയി എത്തിയ മിസ്റ്റര്‍ ബട്ലര് എന്ന ചിത്രത്തില്‍ നായിക ആയി വന്നത് രുചിത ആയിരുന്നു.
രാധിക മേനോന് എന്ന കഥാപാത്രത്തെ ആയിരുന്നു രുചിത അവതരിപ്പിച്ചത്. ഒരു രാത്രി നായകനും നായികയും ലിഫ്റ്റില്‍ കുടുങ്ങി പോകുന്നതും.
നായകന് അവര്‍ക്ക് വേണ്ടി ഒരു മിനി അടുക്കള റെഡി ആക്കുകയും, വെജിറ്റബിള്‍ ബിരിയാണി ഉണ്ടാക്കി കൊടുക്കുന്ന സീന്‍ ഒക്കെ മലയാളി പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തു ഇരിക്കുന്നതാണ്. വിദ്യാസാഗര്‍ ഈണം നല്കിയ ചിത്രത്തിലെ ഗാനങ്ങള്‍ എല്ലാം സൂപ്പര്‍ ഹിറ്റ് ആയിരുന്നു.
‘കുണുക്കു പെണ്മണിയെ ഞുണുക്കുവിദ്യകളാല് മാടപ്രാപിട പോലെ കുരുക്കിലാക്കണം, മുത്താരം മുത്തുണ്ടേ മുളനാഴി കുളിരുണ്ടെ മണിമാറില്‍ മുത്തിയുറങ്ങാന്‍ കൂടെ പോരാമോ’ തുടങ്ങിയ ദിലീപും രുചിതയും ഒരുമിച്ചു അഭിനയിച്ച ഈ ഗാനങ്ങള്‍ മലയാളി പ്രേക്ഷകര്‍ക്ക് എന്നും പ്രിയപ്പെട്ടതാണ്.
പിന്നീട് രണ്ടായിരത്തിമൂന്നില് ശ്രീകുമാര്‍ സംവിധാനം ചെയ്ത ഒന്നാം രാഗം എന്ന ചിത്രത്തിലും നടി എത്തുകയുണ്ടായി.
എന്നാല്‍ സിനിമ ശ്രദ്ധിപ്പെട്ടില്ല. പിന്നീട് മലയാളത്തില്‍ നിന്നും നടിക്ക് അവസരങ്ങള്‍ ഒന്നും ലഭിച്ചിരുന്നില്ല. ഈ സമയത്ത് നിരവധി പരസ്യ ചിത്രത്തില്‍ നടി അഭിനയിച്ചിരുന്നു.
രണ്ടായിരത്തിയെട്ടില്‍ കന്നഡ ചിത്രമായ നവശക്തി വൈഭവ എന്ന ചിത്രത്തില്‍ ആയിരുന്നു നടി അവസാനമായി അഭിനയിച്ചത്. പിന്നീട് നടിയെ സിനിമലോകത്തേക്ക് കണ്ടിട്ടില്ല.