തിരുവനന്തപുരം: സമാനതകളില്ലാത്ത പാർപ്പിട വികസന പദ്ധതിയാണ് ലൈഫ് മിഷനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലൈഫ് മിഷൻ പദ്ധതിവഴി രണ്ടരലക്ഷം വീടുകൾ പൂർത്തീകരിച്ചതിന്റെ ഉദ്ഘാടനം ഓൺലൈനിലൂടെ നിർവഹിച്ച് കൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ലൈഫ് പദ്ധതിയിലൂടെ രണ്ടര ലക്ഷം വീടുകളുടെ പൂർത്തീകരിച്ചത് അഭിമാനകരമാണ്. എല്ലാവർക്കും അന്തസോടെ ജീവിക്കാനുള്ള അവസരം ഒരുക്കുകയാണ് സംസ്ഥാന സർക്കാർ. രാജ്യത്തിന് തന്നെ മാതൃകയാണ് ലൈഫ് പദ്ധതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച മിഷനുകളെല്ലാം വിജയമെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. ആര്‍ദ്രം പദ്ധതി വഴിയാണ് കോവിഡിനെ പ്രതിരോധിക്കാന്‍ കഴിഞ്ഞത്. ജനങ്ങള്‍ക്കൊപ്പം നിന്ന് അവരെ കൈപിടിച്ചുയർത്തുകയാണ് സർക്കാർ ലക്ഷ്യം. പ്രത്യാശയോടെ സർക്കാരിനെ കാണുന്ന വലിയ ജനവിഭാഗമുണ്ട്. പാവപ്പെട്ടവർക്ക് കൈതാങ്ങായി നിൽക്കുമെന്ന നിശ്ചയദാർഡ്യമാണുള്ളത്.
സർക്കാരിന് ഒരുപാട് പരിമിധികളുണ്ടെന്നും അതിനെ അതിജീവിച്ച് പദ്ധതികള്‍ നടപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ജാഗ്രത കുറയുന്നതിനാല്‍ കോവിഡ് വലിയ തോതിൽ ബാധിക്കുന്നുണ്ട്. കർശനമായ നടപടികളിലേക്ക് കടക്കാനാണ് ഉന്നതതലയോഗത്തിലെ തീരുമാനമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.