ലൈ​ഫ് മി​ഷ​ൻ: മ​ന്ത്രി മൊ​യ്തീ​നു തു​ട​രാ​ൻ അ​ർ​ഹ​ത​യില്ലെന്ന് അ​നി​ൽ അ​ക്ക​ര


തൃ​ശൂ​ർ: വ​ട​ക്കാ​ഞ്ചേ​രി​യി​ലെ ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഇ​ട​പാ​ടി​ൽ മ​ന്ത്രി എ.​സി. മൊ​യ്തീ​ന് വ്യ​ക്ത​മാ​യ ഇ​ട​പെ​ട​ലു​ണ്ടെ​ന്ന് അ​നി​ൽ അ​ക്ക​ര എം​എ​ൽ​എ പ​റ​ഞ്ഞു.

എം​ഒ​യു പു​റ​ത്തു വ​ന്ന സ്ഥി​തി​ക്ക് സ​ർ​ക്കാ​രി​ന് ഈ ​പ​ദ്ധ​തി​യി​ൽ പ​ങ്കു​ണ്ട്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​പ​ക​രാ​റും പു​റ​ത്തു വി​ട​ണം. ക​രാ​റി​ന്‍റെ തു​ട​ർ​ന​ട​പ​ടി ക്ര​മ​ങ്ങ​ൾ എ​വി​ടെ​യാ​ണെ​ന്ന് ജ​ന​ങ്ങ​ൾ​ക്ക​റി​യാ​ൻ അ​ർ​ഹ​ത​യു​ണ്ട്.

ഇ​വി​ടെ പ​ണി​യു​ടെ ഫ്ളാ​റ്റു​ക​ളു​ടെ വ​ർ​ക്ക് ഓ​ർ​ഡ​ർ എ​വി​ടെ​യാ​ണെ​ന്ന് വ്യ​ക്ത​മാ​ക്ക​ണം. മ​ന്ത്രി എ.​സി. മൊ​യ്തീ​ൻ വാ​ക്കാ​ലാ​ണ് അ​നു​മ​തി ന​ൽ​കി​യി​രി​ക്കു​ന്ന​തെ​ങ്കി​ൽ അ​ത് ച​ട്ട​ലം​ഘ​ന​മാ​ണ്. ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ഇ​തു സം​ബ​ന്ധി​ച്ച മൗ​നം വെ​ടി​യ​ണം.

അ​മ​ല ആ​ശു​പ​ത്രി അ​ടാ​ട്ട പ​ഞ്ചാ​യ​ത്തി​ൽ അ​ഞ്ചേ​ക്ക​ർ സ്ഥ​ലം സൗ​ജ​ന്യ​മാ​യി ന​ൽ​കി​യി​രു​ന്നു. അ​വി​ടെ​യൊ​ന്നും പ​ണി​യാ​തെ വ​ട​ക്കാ​ഞ്ചേ​രി​യി​ൽ പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​തി​ലും ദു​രൂ​ഹ​ത​യു​ണ്ട്.

വ്യ​വ​സാ​യ വ​കു​പ്പി​ന് അ​ന്പ​തേ​ക്ക​ർ സ്ഥ​ലം എ​ടു​ക്കു​മെ​ന്ന് നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്ന മ​ന്ത്രി മൊ​യ്തീ​ൻ പി​ന്നീ​ട് അ​തു എ​ടു​ക്കാ​ത്ത​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്നും വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് അ​നി​ൽ അ​ക്ക​ര ആ​വ​ശ്യ​പ്പെ​ട്ടു. മ​ന്ത്രി മൊ​യ്തീ​നൊ​പ്പം മു​ഖ്യ​മ​ന്ത്രി​യും ഇ​തി​നു​ത്ത​ര​വാ​ദി​ക​ളാ​ണ്.

Related posts

Leave a Comment