അങ്കമാലി: ലൈഫ് ഭവനനിര്‍മാണ പദ്ധതി ഗുണഭോക്താക്കളുടെ അങ്കമാലി ബ്ലോക്ക് തല കുടുംബസംഗമം ജനുവരി 10 ന് അങ്കമാലി സിഎസ്എ ഓഡിറ്റോറിയത്തില്‍ നടത്തും. അങ്കമാലി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള കറുകുറ്റി, മൂക്കന്നൂര്‍, തുറവൂര്‍, മഞ്ഞപ്ര, അയ്യമ്പുഴ, മലയാറ്റൂര്‍, കാലടി, കാഞ്ഞൂര്‍ ഗ്രാമപഞ്ചായത്തുകളിലായി നിര്‍മാണം പൂര്‍ത്തീകരിച്ച 318 ഗുണഭോക്താക്കളുടെ കുടുംബാംഗങ്ങളാണ് സംഗമത്തില്‍ പങ്കെടുക്കുന്നത്.
ലൈഫ് ഭവനപദ്ധതി ഗുണഭോക്താക്കള്‍ക്ക് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെയും ത്രിതലപഞ്ചായത്തുകളുടെയും വിവിധ ക്ഷേമപദ്ധതികളും സേവനങ്ങളും ലഭ്യമാക്കുന്നതിനായി എല്ലാ ഡിപ്പാര്‍ട്ടുമെന്റുകളേയും പങ്കെടുപ്പിച്ചുകൊണ്ടുള്ള അദാലത്തും ഇതോടൊപ്പം സംഘടിപ്പിച്ചിട്ടുണ്ട്.
കുടുംബസംഗമം സംഘാടകസമിതി രൂപീകരണയോഗം ബ്ലോക്ക് പഞ്ചായത്ത്ഹാളില്‍ പ്രസിഡന്റ് പി.ടി പോള്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വത്സ സേവ്യര്‍ അധ്യക്ഷത വഹിച്ചു. സ്കില്‍സ് എക്സലന്‍സ് സെന്റര്‍ കണ്‍വീനര്‍ ടി.എം. വര്‍ഗീസ്, ബിഡിഒ അജയ് എന്നിവര്‍ പദ്ധതി വിശദീകരണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ.വൈ. വര്‍ഗീസ്, ഷാജു വി. തെക്കേക്കര, ചെറിയാന് തോമസ്, എം.പി. ലോനപ്പന്, കോണ്‍ഗ്രസ് (ഐ) ബ്ലോക്ക് പ്രസിഡന്റ് കെ.എസ്. ഷാജി, ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് പി.എന്‍. സതീശന്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ടി.പി. ജോര്‍ജ്, കെ.പി. അയ്യപ്പന്, ഗ്രേസി റാഫേല്‍ അംഗങ്ങളായ സിജു ഈരാളി, ഷേര്‍ളി ജോസ്, റെന്നി ജോസ്, അല്‍ഫോണ്‍സ പാപ്പച്ചന്, വനജ സദാനന്ദന് എന്നിവര്‍ പ്രസംഗിച്ചു.
ആരോഗ്യം, പട്ടികജാതി വികസനം, വനിത-ശിശുക്ഷേമം, സിവില്‍ സപ്ലൈസ് തുടങ്ങി വിവിധ വകുപ്പുകളുടെ പ്രതിനിധികളും യോഗത്തില്‍ സംബന്ധിച്ചു. റോജി എം.ജോണ്‍ എംഎല്‍എ രക്ഷാധികാരിയും, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി. പോള്‍ ചെയര്‍മാനും ബിഡിഒ അജയ് കണ്‍വീനറുമായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചിട്ടുണ്ട്.