സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് ഒരു വ്യത്യസ്ഥമായ ഫോട്ടോഷൂട്ട്. ഡോക്ടര്‍ മനുവും സൂസനും എത്തിയ ഫോട്ടോഷൂട്ട് ഇക്കാലത്തെ സഭ്യതയുടെ അതിര്‍വരമ്പുകള്‍ ഭേദിക്കുന്ന വെഡിംഗ് ഫോട്ടോ ഷൂട്ടുകള്‍ക്കുള്ള മറുപടിയായിട്ടാണ് മലയാളികള്‍ ഏറ്റെടുക്കുന്നത്.
അവളുടെ കുറവുകളെ പ്രണയിച്ച രാജകുമാരന്‍ എന്ന തലക്കെട്ടോടെയാണ് ഇവരുടെ ഫോട്ടോ ഷൂട്ട് വൈറലായത.് എന്നാല്‍ ഇത് യഥാര്‍ഥ വെഡിങ് ഫോട്ടോ ഷൂട്ട് അല്ലെന്ന് ചിലരെങ്കിലും വൈകിയാണ് തിരിച്ചറിഞ്ഞത്.
അതോടെ നിരവധി ആളുകള്‍ വിമര്‍ശനവുമായും രംഗത്തെത്തി. എന്നിരുന്നാലും അഭിനന്ദിക്കുന്നവര്‍ തന്നെയാണ് കൂടുതല്‍.
ഇത് ഫോട്ടോഷൂട്ട് കണ്‍സെപ്റ്റ് ആണെന്ന് മനു ഗോപിനാഥ് തന്നെ വ്യക്തമാക്കുകയും ചെയ്തു. അതോടൊപ്പം തനിക്കൊപ്പം ഫോട്ടോഷൂട്ടില്‍ എത്തിയ സൂസന്റെ ജീവിതവും മനു പങ്കുവെക്കുന്നു.
സൗന്ദര്യത്തിന്റെ തട്ടില്‍ മാത്രം പലരും തൂക്കുന്ന വെഡിംഗ് ഫോട്ടോ ഷോട്ടുകളുടെ പൊളിച്ചെഴുത്താണ് മനു ഈ ചിത്രങ്ങളിലൂടെ നടത്തിയത്.
സോഷ്യല്‍ മീഡിയയില്‍ സെലിബ്രിറ്റി ആണ് സൂസന്‍. ടിക്ടോക് വഴിയാണ് സൂസനും മനുവും സുഹൃത്തുക്കള്‍ ആകുന്നത്. നല്ലൊരു പാട്ടുകാരി കൂടിയാണ് സൂസന്‍ നിരവധി ഭക്തി ഗാനങ്ങള്‍ പാടിയിട്ടുണ്ട്.
ശാരീരിക പരിമിതികളുടെ പേരില്‍ കണ്ണീരും കിനാവുംമായി ജീവിതം തള്ളിനീക്കുന്നവരുടെ കാലത്ത് ജീവിച്ചു കാണിച്ചു കൊടുത്തവള്‍, മനസ്സിനാണ് സൗന്ദര്യം എന്ന് കാട്ടിക്കൊടുത്തവള്‍, അങ്ങനെയൊരാള്‍ എന്തുകൊണ്ടും താന്‍ മനസ്സില്‍ കണ്ട ആശയം സാക്ഷാത്കരിക്കാന്‍ അനുയോജ്യയായിരുന്നു എന്നാണ് മനു വ്യക്തമാക്കുന്നത.
്‌വിധിയുടെ വലിയൊരു പരീക്ഷണമായിരുന്നു സൂസന്റെ ജീവിതം അവളുടെ ഇരുപത്തിയഞ്ചാം വയസ്സിലാണ് അവളെ ഇങ്ങനെ ആക്കിയ ആ ദുരന്തം സംഭവിക്കുന്നത്.
വീട്ടില്‍ പ്രാര്‍ഥനയില്‍ മുഴുകുന്ന സമയത്ത് അടുക്കളയില്‍ നിന്ന് രൂക്ഷമായ ഗന്ധം വരുന്നു ഗ്യാസ് ലീക്കാണ് എന്നറിയാതെ പാവം അടുക്കളയിലേക്ക് കയറിച്ചെന്നു എന്തു സംഭവിക്കുന്നു എന്നാറിയാന്‍ അടുക്കളയില്‍ ചെന്ന് ലൈറ്റ് ഇടുമ്പോഴേക്കും തീ ആളിപ്പടര്‍ന്നു തൊട്ടരികെ വേറൊരു ഗ്യാസ് സിലിണ്ടറും ഉണ്ടായിരുന്നു
തീപടര്‍ന്ന് ആ ഗ്യാസ് സിലിണ്ടറിലേക്കും എത്തിയതോടെ ആ മുറി നിമിഷാര്‍ധത്തില്‍ അഗ്‌നിഗോളമായി. അടുക്കള വാതില്‍ തുറക്കാന്‍ ശ്രമിച്ചിട്ടും കഴിഞ്ഞില്ല.
ജനാല തുറക്കാന്‍ ശ്രമിച്ചപ്പോള്‍ കാറ്റ് വിപരീത ദിശയിലായിരുന്നു. അത് തീ അതിവേഗം അവരുടെ ദേഹത്തേക്ക് പടരാന്‍ ഇടയാക്കി.
വെന്തുരുകി ആശുപത്രിയിലേക്ക് എത്തുമ്പോഴേക്കും പാവം മൃതപായയിരുന്നു. ചികിത്സയിലൂടെ ജീവന്‍ തിരിച്ചുപിടിക്കാന്‍ ശ്രമിച്ചപ്പോഴും വീണ്ടും പരീക്ഷണം.
എത്തി പുതുതായി എത്തിയ ഡോക്ടര്‍ തുടര്‍ ചികിത്സ നല്‍കുന്നതില്‍ അലംഭാവം കാട്ടി ഫോട്ടോയില്‍ നോക്കിയാല്‍ അറിയാം സൂസന് ഏതാനും വിരലുകള്‍ ഇല്ല.
എല്ലാം പഴുത്തും കരിഞ്ഞും പോയിരിക്കുന്നു പക്ഷേ എല്ലാ വേദനകളും താണ്ടി അവള്‍ ജീവിതത്തോട് പൊരുത്തപ്പെടാന്‍ ശീലിച്ചു. പൊള്ളലേറ്റ മുഖവും നഷ്ടമായ വിരലുകളുമായി ഫോട്ടോഷൂട്ടില്‍ തിളങ്ങിയ സൂസനെ എത്രമാത്രം അഭിനന്ദിച്ചാലാണ് മതിവരുക.
ശരീരത്തില്‍ എന്തെങ്കിലും പരിമിതികള്‍ ഉള്ളവരുടെ നന്മ മാത്രമാണ് പലരും ആഘോഷിക്കുന്നത്. അവര്‍ക്ക് സൗന്ദര്യമില്ല എന്ന് പറയാതെ പറയുകയാണ് അതിലൂടെ ചെയ്യുന്നത്.
എന്നാല്‍ ഈ ഫോട്ടോ ഷൂട്ടിലൂടെ അവര്‍ക്കും സൗന്ദര്യമുണ്ട്, അവര്‍ക്കും സ്വപ്നങ്ങളുണ്ട്, എന്ന് പറയാതെ പറയുകയാണ്.
ചിത്രങ്ങളെ നിറഞ്ഞമനസ്സോടെ സ്വീകരിച്ചവര്‍ക്ക് നന്ദി ഒറിജിനല്‍ സേവ് ദി ഡേറ്റ് ആയി കണ്ടവര്‍ ആ ധാരണ തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മനു പറയുന്നു.
തേക്കടിയുടെയും കുമിളിയുടെയും മനോഹാരിതയില്‍ ചിത്രങ്ങള്‍ പകര്‍ത്തിയ അജയകുമാറിനും ആ മഹത്തായ സന്ദേശത്തിന്റെ ക്രെഡിറ്റ് അവകാശപ്പെടാനുണ്ടെന്നും പറയുന്നു. ആലപ്പുഴ മാവേലിക്കര സ്വദേശിയായ മനു തിരുവനന്തപുരത്താണ് ജോലി ചെയ്യുന്നത് ഇടുക്കി കുമളി സ്വദേശിയാണ് സൂസന്‍.