കണ്ണൂർ: സ്കൂൾവിട്ട് പോകുന്പോൾ അപരിചിത വാഹനങ്ങളിൽ ലിഫ്റ്റു തേടി കൈനീട്ടുന്ന കുട്ടികളുടെ എണ്ണം വർധിക്കുന്നതായി നിരീക്ഷണം. എൽപി , യുപി വിഭാഗങ്ങളിലെ കുട്ടികളാണ് ഇതിലേറെയും. കുട്ടികളുടെ ഇത്തരം പ്രവൃത്തികൾ പോലീസും ശിശുസംരക്ഷണ വിഭാഗവും നിരീക്ഷിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
നടക്കേണ്ട ദൂരമായാലും ബൈക്കിനും കാറിനും കൈനീട്ടുന്ന പ്രവണത കുട്ടികളിൽ ഏറിവരുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. അധ്യയന വർഷം ആരംഭിക്കുന്നതോടെ അധ്യാപകർ, സ്കൂൾ പിടിഎ,പോലീസ് ഉൾപെടെയുള്ളവർക്ക് ഇതുമായി ബന്ധപ്പെട്ട ബോധവത്കരണ നടത്താൻ നിർദേശം നൽകുമെന്ന് ശിശുസംരക്ഷണ വിഭാഗം (ഡിസിപിഒ) അറിയിച്ചു.
വേനലവധി കഴിഞ്ഞ് സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ സ്കൂൾ,കോളേജ് പരിസരം നിരീക്ഷണമാക്കുന്നതിന്റെ ഭാഗമായി കുട്ടികളുടെ ലിഫ്റ്റ് പരിപാടിയും പോലീസ് നിരീക്ഷിക്കും.മുതിർന്ന കുട്ടികളെ ശ്രദ്ധിക്കുന്നതിനിടയിൽ യുപി,എൽപി തലത്തിലുള്ള കുട്ടികളെ വിട്ടുപോകാതിരിക്കാൻതക്ക നിരീക്ഷണ പദ്ധതി ഇതിനായി തുടങ്ങുമെന്ന് കണ്ണർ ഡിവൈഎസ്പി കെ.വി. വേണുഗോപാൽ പറഞ്ഞു.
മനുഷ്യകടത്ത് മാത്രമല്ല കുട്ടികളെ ദുരുപയോഗം സാഹചര്യവും വർധിച്ചു വരുന്നതായി ശിശുസംരക്ഷണ വിഭാഗവും റിപോർട്ട് നൽകിയിട്ടുണ്ട്. പണവും മിഠായികളും നൽകി കഞ്ചാവ് മാഫിയ കുട്ടികളെ ദുരുപയോപെടുത്തുന്നതായും റിപ്പോർട്ടുണ്ട്. വാഹനങ്ങളിൽ ലിഫ്റ്റ് നൽകി വശത്താക്കിയ ശേഷമാണ് ലഹരി വസ്തുക്കൾ കടത്താൻ കുട്ടികളെ ഉപയോഗിക്കുന്നത്.
ത്രമല്ല ലൈംഗിക ചൂഷത്തിനും കുട്ടികളെ വിധേയമാക്കുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് നിരീക്ഷണം ശക്തമാക്കാൻ പോലീസും തീരുമാനിച്ചത്. സ്കൂൾ തലത്തിൽ ബോധവത്ക്കരം നടത്താനും ശിശുസംരക്ഷണ യൂണിറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.