തിരുവനന്തപുരം: ലിത്വാന സ്വദേശി ലിഗയുടെ മരണം സംബന്ധിച്ച കേസ് അന്വേഷണത്തിൽ പോലീസിനു വീഴ്ചയുണ്ടായിട്ടില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. പോലീസ് കേസ് അന്വേഷിച്ചില്ലെന്ന് പറയുന്നത് അപക്വമാണെന്നും അദ്ദേഹം പറഞ്ഞു.
ലിഗയുടെ കുടുംബത്തിനു മുഖ്യമന്ത്രിയെ കാണാൻ അവസരവുമുണ്ടായിരുന്നു. എന്നാൽ മുഖ്യമന്ത്രിയെയും സർക്കാരിനെയും ആക്ഷേപ്പിക്കാൻ ഈ അവസരം ഉപയോഗിക്കുന്നത് ശരിയല്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായി ലിഗയുടെ സഹോദരി ഇൽസ കൂടിക്കാഴ്ച നടത്തിയിരുന്നു.