തിരുവല്ലം പനത്തുറക്ക് സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നും കണ്ടെത്തിയ ജീര്‍ണ്ണിച്ച മൃതദേഹം കാണാതായ വിദേശ വനിത ലീഗയുടേതാണെന്ന് സൂചന. തിരിച്ചറിയാനായി പോലീസ് ഡിഎന്‍എ പരിശോധന നടത്തും. ലിഗയുടെ സഹോദരിയും ഭര്‍ത്താവും ഇന്ന് രാവിലെ തിരുവനന്തപുരത്തെത്തി. കാസര്‍കോട് പ്രദേശങ്ങളില്‍ ലിഗയെ അന്വേഷിച്ച് ഏതാനും ദിവസങ്ങളായ സഹോദരിയും ലിഗയുടെ ഭര്‍ത്താവും അവിടെ പോസ്റ്ററുകള്‍ പതിച്ച് വരികയായിരുന്നു.
ഇന്നലെ തിരിച്ചറിയാത്ത മൃതദേഹം കണ്ടെത്തിയ വിവരം പോലീസ് ലിഗയുടെ സഹോദരിയെയും ഭര്‍ത്താവിനെയും അറിയിച്ചു. ഇതേ തുടര്‍ന്ന് ഇന്നലെ രാത്രിയില്‍ ഇരുവരും ട്രെയിന്‍മാര്‍ഗം കാസര്‍കോട് നിന്നും തിരുവനന്തപുരത്തേക്ക് തിരിക്കുകയായിരുന്നു. ഇന്നലെ വൈകുന്നേരത്തോടെയാണ് തിരുവല്ലം പനത്തുറക്ക് സമീപത്തെ കുറ്റിക്കാട്ടില്‍ തല വേര്‍പെട്ട് ജീര്‍ണിച്ച നിലയില്‍ സ്ത്രീയുടെ മൃതദേഹം കാണപ്പെട്ടത്. കുറ്റിക്കാട്ടിനകത്ത് മൃതദേഹം കണ്ടെത്തിയതില്‍ പോലീസിന് സംശയമുണ്ട്.
ആരെങ്കിലും കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഉപേക്ഷിച്ചതാണോയെന്നും മാനഭംഗത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തിയതാണോ എന്ന ചോദ്യങ്ങളാണ് ഉയരുന്നത്. പോസ്റ്റ്‌മോര്‍ട്ടത്തിനും ഡിഎന്‍എ പരിശോധനക്കും ശേഷം മാത്രമെ ഇത് സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം ലഭിക്കുകയുള്ളൂവെന്നാണ് പോലീസ് പറയുന്നത്. ഇന്‍ക്വസ്റ്റ് നടത്തി ഇന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന് വിധേയമാക്കും. സിറ്റി പോലീസ് കമ്മീഷണര്‍ പി. പ്രകാശ് ഉള്‍പ്പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ വച്ചാകും ഫോറന്‍സിക് പരിശോധനകളും ഇന്‍ക്വസ്റ്റ് നടപടികളും ചെയ്യുക.